2009, ജൂൺ 13, ശനിയാഴ്‌ച

ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രം






ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രം അഥവാ രുദ്ര മഹാകാളിക്കാവ് കേരളത്തിലെ പേരുകേട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ്. തൃശൂര്‍ ഷോര്‍ണൂര്‍ റോഡില്‍ വടക്കാഞ്ചേരിയില്‍ നിന്നും 2 km അകലെ പരിത്തിപ്ര എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയുന്നത്. തൃശൂര്‍ പൂരം പോലെ പേരുകേട്ടതാണ് ഉത്രാളിക്കാവ് പൂരം വെടികെട്ടു. തൃശൂര്‍ പൂരം വെടിക്കെട്ട് നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ ഉത്രളികാവ് വെടിക്കെട്ടില്‍ ശബ്ദത്തിനാണ് പ്രാധാന്യം. വടക്കാഞ്ചേരി, എങ്കെക്കാട്‌, കുമാരനലൂര്‍ എന്നി 3 ദേശക്കാര്‍ ചേര്‍ന്നാണ്‌ ഉത്രാളിക്കാവ് പൂരം നടത്തുന്നത്. പൂരത്തിന് വെടിക്കെട്ടിന് പുറമ്മേ പന്ജവാദ്യം, കുടമാറ്റം എന്നിവയും ഉണ്ട്. കുംഭമാസത്തിലാണ്‌ ഉത്രാളിക്കാവ് പൂരം നടത്താറ്. പാടത്തിനു നടുവിലായി റോഡ്‌ നിരപ്പില്‍ നിന്നും താഴെയായിട്ടാണ് ക്ഷേത്രം നിലകൊള്ളുന്നത്.

Photos by Bosekrishna...

9 അഭിപ്രായങ്ങൾ:

ഹരീഷ് തൊടുപുഴ പറഞ്ഞു...

നന്ദി..

ഇനിയും കൂടുതല്‍ വിവരങ്ങള്‍ ഉത്രാളികാവിനേ പറ്റിയുള്ളവ അറിയുവാന്‍ ആഗ്രഹിക്കുന്നു..

പണ്ട് ആരുടെയോ ഫോട്ടോബ്ലോഗില്‍ ഈ ക്ഷേത്രത്തിന്റെ ഫോട്ടോ കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണു അവിടെയൊന്നു പോകണം എന്നുള്ളത്..

ഒരിക്കല്‍ ഞാന്‍ വരും.. അവിടേക്ക്


ഒരു ഹെല്‍പ്പ് ചെയ്യാമോ, അടുത്ത പൂരം വരുമ്പോള്‍ എന്നെയൊന്നു അറിയിക്കാമോ??

പാമരന്‍ പറഞ്ഞു...

ഉത്രാളിക്കാവിലെ പട്ടോലപ്പന്തലില്‍
കുളിരമ്പിളിവളയങ്ങള്‍ തോരണമായീ..

Priya പറഞ്ഞു...

ഹരീഷ് - നന്ദി...

എന്‍റെ അറിവ് ശരിയാണെങ്കില് അടുത്ത പൂരം 2 മാര്‍ച്ച്‌ 2010ന് ആണ്.

കാണാന്‍ നല്ല സ്ഥലമാണ്‌. അമ്പലത്തിന്‍റെ 4 ചുറ്റും പരന്നു കിടക്കുന്ന പാടമാണ്. പുറകിലായി ഒരു വലിയ മലയും ഉണ്ട്. ഓഗസ്റ്റ്‌/ സെപ്റ്റംബര്‍ മാസങ്ങളില്‍ നല്ല ഭംഗിയാ ഈ പ്രദേശം കാണാന്‍. "പച്ച പട്ടുടുത്ത പാടങ്ങള്‍" അതിനു നടുവിലായി അമ്പലം. ഫോട്ടോഗ്രാഫിക്ക് സ്കോപ് ഉണ്ട്.

പാമരന്‍ - ആ അതുതന്നെ...

Priya പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കണ്ണനുണ്ണി പറഞ്ഞു...

ഒരു തനി പാലക്കാടന്‍ കാഴ്ച .... നന്നായിട്ടോ പ്രിയ ഈ പോസ്റ്റ്‌

വരവൂരാൻ പറഞ്ഞു...

ഉത്രാളിക്കാവ് ഫോട്ടോയും വിവരണങ്ങളും കണ്ടപ്പോൾ ശരിക്കും ഞെട്ടി.. ഞാനും അവിടെ അടുത്തുള്ളതു തന്നെയാം.. നാട്ടിലുള്ളപ്പോൾ എല്ലാം പ്രാവശ്യവും പൂരം കാണുമായിരുന്നു. സന്തോഷം വീണ്ടു ഉത്രാളിയിലേക്കു എത്തിച്ചതിനു.

അരുണ്‍ കരിമുട്ടം പറഞ്ഞു...

"ഉത്രാളിക്കാവിലെ പട്ടോലപ്പന്തലില്‍
കുളിരമ്പിളിവളയങ്ങള്‍ തോരണമായീ.."

അത് ഈ ക്ഷേത്രമാ, നന്നായിരിക്കുന്നു.ഫോട്ടോയില്‍ കണ്ടപ്പോള്‍ തന്നെ വളരെ ഐശ്വര്യം തോന്നുന്നു.നന്ദി, ഈ ചിത്രങ്ങള്‍ക്ക്..

വയനാടന്‍ പറഞ്ഞു...

ഇതു പോലുള്ള പോസ്റ്റുകൾ ഇനിയും വരട്ടെ;
ഒരു സംശയം;കുട്ടിക്കാലത്തെങ്ങോ കെട്ടുമറന്ന ഒരു ട്രെയിനപകടം ഈ ക്ഷേത്രത്തിൽ വച്ചായിരുന്നോ

Priya പറഞ്ഞു...

കണ്ണനുണ്ണി: പാലക്കാടന്‍ കാഴ്ച എന്ന് പറയല്ലേ ത്രിശൂര്‍ക്കാരു ഓടിക്കും. ഉത്രളികാവ് വടക്കാഞ്ചേരിയില്‍ ആണ് വടക്കുംഞ്ചേരിയില്‍ അല്ലാട്ടോ.

വരവൂരാൻ: നന്ദി. നാട്ടിലായിരുന്നെങ്കില് ഈ അമ്പലത്തിന്റെ ഭംഗി ഒരു പക്ഷെ ഞാനും കാണില്ലായിരുന്നു.

അരുണ്‍ കായംകുളം: വളരെ നന്ദി.

വയനാടന്‍: നന്ദി. ആ.... എനിക്കും കേട്ടറിവേ ഉള്ളു. ഒരിക്കല്‍ പൂരത്തിന്‍റെ വെടിക്കെട്ട് കണ്ടു റെയില്‍വേ ട്രാക്കില്‍ ഇരുന്നിരുന്നവര്‍ വെടിക്കെട്ടിന്‍റെ ശബ്ദ്ത്തിനിടയില് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. അങ്ങനെ അന്ന് കൊറേ പേര്‍ ട്രെയിന്‍ കയറി മരിച്ചു