2009, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

പനമണ്ണ ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രം

ഇത്തവണത്തെ വെക്കെഷനു ഞങള്‍ പോയ ക്ഷേത്രങ്ങളില്‍ ഒന്നാണ് പനമണ്ണ. ഒറ്റപ്പാലത്തു നിന്നു 6 കിലോ മീറ്റര്‍ ദൂരെയാണ് പനമണ്ണ ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രം. കേരളത്തിലെ 4 ശങ്കരനാരായണ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. സ്വയംഭൂവായ ശങ്കരനാരായണ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രവും ഇതാണ്. ശൈവ-വൈഷ്ണവ ചൈതന്യം ഏക മൂര്‍ത്തി ഭാവത്തില്‍ ആരാധിക്കപെടുന്ന ഈ ക്ഷേത്രം സാമൂതിരി രാജാവിന്‍റെ അധീനതയിലായിരുന്നു. ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് ഈ ക്ഷേത്രം വരുന്നത്. കുംഭത്തിലെ തിരുവോണം നാളില്‍ കൊടിയേറി 10 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്നതാണ് ഇവിടുത്തെ പ്രധാന ഉത്സവം.

മെയിന്‍ റോഡില്‍ നിന്നും ഒത്തിരി ഉള്ളിലോട്ടു കയറി മണ്പാതയിലൂടെയൊക്കെ സന്ജരിച്ചാണ് ഞങള്‍ ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്രത്തിനു ചുറ്റും നെല്‍വയലുകളാണ്. ശാന്തമായ അന്തരീക്ഷം.വേറെയും ക്ഷേത്രങ്ങളില്‍ പോകാനുള്ളതിനാല്‍ ദീപാരാധനക്കായി നടയടക്കുന്നതിനു തൊട്ടു മുന്‍പായി ഞങള്‍ തൊഴുതിറങ്ങി.



കിഴക്കേ നടയുടെ മുന്‍പിലുള്ള ആല്‍മരം


പനമണ്ണ ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രം (പടിഞ്ഞാറെ നട)


അമ്പലകുളം

2 അഭിപ്രായങ്ങൾ:

കണ്ണനുണ്ണി പറഞ്ഞു...

ശ്ശൊ കാവും കുളവും ആല്‍ത്തറയും ഒക്കെ.. കൊതിയാവുന്നു ട്ടോ
... വിവരണം ഇഷ്ടായി

പാച്ചു പറഞ്ഞു...

ഒരല്പം കൂടെ വിവരണം ആവാമായിരുന്നു .. എന്താണ് ശങ്കരനാരായണ ക്ഷേത്രം, സ്വയംഭൂ എന്നാല്‍ എന്ത്, അവിടത്തെ പ്രത്യേകതകള്‍ എന്തൊക്കെ, പ്രധാന വഴിപാടുകള്‍, എന്തിനാണവ ..