2023, നവംബർ 6, തിങ്കളാഴ്‌ച

കടലിനക്കരെ നിന്നും ഉണക്കമീനുമായി...

 കടലിനക്കരെ നിന്നും ഉണക്കമീനുമായി...

അങ്ങനെ ഇത്തവണയും ഇവിടെ വേനൽ അവധിക്കു നാട്ടിലേക്കു പോകാൻ പെട്ടി കെട്ടുന്ന സമയം ആയി.. ഗൾഫുക്കാർ സാധാരണ നാട്ടിലേ ബന്ധുക്കൾക്ക് ചോക്ലേറ്റ്, ഈന്തപഴം, അത്തർ ഒക്കെ ആണല്ലോ കൊണ്ടുപോകുക. എന്നാൽ എന്റെ പ്രിയതമൻ സ്നേഹത്തോടെ അമ്മയ്ക്കും വലിയമ്മക്കും എല്ലാം കൊണ്ട് കൊടുക്കുന്ന സ്പെഷ്യൽ ഐറ്റം😜 ഉണക്ക മീൻ 🐟🐠ആണ് . ദുബായ് വാട്ടർ ഫ്രന്റ്‌ മാർക്കറ്റിൽ പോയി ഒരു 5..6 കിലോ ഉണക്കമീൻ വാങ്ങി കൊണ്ട് പോകുന്നത് കുറച്ചു വര്ഷങ്ങളായി പതിവാണ്. ഉണക്കമീൻ പാക്ക് ചെയ്യതു പെട്ടിയിൽ നടുക്ക് തന്നെ ഭദ്രമായി വെക്കും... എന്നിട്ടോ നാട്ടിൽ ചെന്നാൽ ആ പെട്ടിയിൽ വെച്ച സാധനങ്ങൾ മൊത്തം മീൻ മണം ആയിട്ടുണ്ടാകും. അതുകൊണ്ട് ഇത്തവണ മുൻകരുതലോടെ ഉണക്കമീൻ മാത്രമായി ഒരു 10kg കൊള്ളുന്ന ചെറിയ ബാഗിൽ പാക്ക് ചെയ്തു.

അങ്ങനെ നാട്ടിലേക്കു പോകുന്ന സുദിനം വന്നെത്തി. മേക്കപ്പ് ഒക്കെ ഇട്ടു പെർഫ്യൂമും അടിച്ചു നല്ല സ്റ്റൈൽ ആയി തന്നെ വീട്ടീന്ന് ഇറങ്ങി.. ടാക്സി പിടിച്ചു. എല്ലാ പെട്ടികളും ഡ്രൈവർ കാറിന്റെ ഡിക്കിയിൽ വെച്ചു.. നമ്മുടെ സ്പെഷ്യൽ ഐറ്റം ഉള്ള ബാഗ്.... വലുപ്പം അധികം ഇല്ലാത്തതു കൊണ്ടു ആണ് തോന്നുന്നു ബാക്ക് സീറ്റിൽ വെച്ചു. നല്ല ഒരു പാകിസ്താനി ഡ്രൈവർ.

വണ്ടിയിൽ കയറി ഡോർ അടച്ചു AC ഇട്ടു. 5 മിനിറ്റ് കഴിഞ്ഞപ്പോൾ ബാഗിൽ ഇരിക്കുന്ന അമൂല്യ വസ്തുവിന്റെ മാസ്മര ഗന്ധം കാറിനുളിൽ പടരാൻ തുടങ്ങി. ബാക്ക് സീറ്റിൽ ഇരുന്നിരുന്ന ഞാനും മോളും മുഖത്തോട് മുഖം നോക്കി "ജാങ്കോ നമ്മള് പെട്ടു" എന്ന ഭാവത്തിൽ. എത്രയും പെട്ടന്ന് എയർപോർട്ട് എത്തണേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ട്.... ദുബായ് ആദ്യമായി കാണാ എന്ന ഭാവത്തിൽ പുറത്തേക്കു നോക്കി ഇരുന്നു. ഡ്രൈവർ ഇടയ്ക്കു തിരിഞ്ഞു എന്നെ ഒന്ന് നോക്കി..😎😎 "ഞാനൊന്നു നോക്കി... അയാൾ എന്നെയും നോക്കി......" ആ നോട്ടം അല്ലാട്ടോ.. ഇതെവിടുന്നു കുറ്റിയും പറിച്ചു ഇറങ്ങീരിക്ക എന്ന ലൈനിൽ ഉള്ള നോട്ടം 🙊🙊🙊 ഒരു 2 മിനിറ്റ് കഴിഞ്ഞു അയാൾ ഫ്രന്റ്‌ സീറ്റിൽ ഇരുന്നിരുന്ന എന്റെ പ്രിയതമനോട്... Arm rest box ചൂണ്ടി "സർ ആപ് യേ ഗോലോ"എന്ന് പറഞ്ഞു . നല്ല അനുസരണയുള്ള കുട്ടിയെ പോലെ പ്രവീൺ അത് തുറന്നു. അതിനകത്തിരിക്കുന്ന നല്ല ഭംഗി ഉള്ള അത്തർ കുപ്പി ചൂണ്ടി അയാൾ പറഞ്ഞു "യേ ബാബി കോ ദേ ദോ.." 🫣 എന്നിട്ട് എന്നെ നോക്കി അത്തർ വാങ്ങി അടിക്കാൻ ആക്ഷൻ കാണിച്ചു 😰 കേട്ടത് പാതി കേൾക്കാത്തത് പാതി പ്രവീൺ ഒരു ദാക്ഷീണ്യവും ഇല്ലാതെ ആ അത്തർ കുപ്പി എന്റെ നേരെ നീട്ടി. എല്ലാം ഒപ്പിച്ചു വെച്ചിട്ട് എന്നെ കുരുതി കൊടുക്കുന്ന സ്വഭാവം പണ്ടേ ഉളളതാ... എന്തായാലും ആ ഡ്രൈവർ എന്നെ തെറ്റിദ്ധരിച്ചു...😩 അല്ലേലും ആ ഡ്രൈവർ എന്ത് അർത്ഥത്തിൽ ആയിരിക്കും എനിക്ക് അത്തർ തന്നു അടിക്കാൻ പറഞ്ഞത്... 🤔🤔
ഞാൻ എന്താ മീൻ കഴുകിയ വെള്ളത്തിൽ ആണോ കുളിച്ചത് എന്നെ മീൻ മണക്കാൻ.?? 😡😡😡 മേക്കപ്പ് ഇട്ടു പെർഫ്യൂം അടിച്ചു ഒരുങ്ങി കെട്ടി വന്ന എന്നെ കണ്ടിട്ട് എന്നാലും ആ പഹയന് എങ്ങനെ ഇങ്ങനെ പറയാൻ തോന്നി 😭😭😭 

ദുബായ് എയർപോർട്ടിൽ എത്തിയതും കാറിൽ നിന്ന് ചാടി ഇറങ്ങി ഡ്രൈവർക്കു മുഖം കൊടുക്കാതെ ഓടി രക്ഷപെട്ടു. ബാഗ് checked in luggageൽ കയറ്റി വിട്ടതോടെ തല്ക്കാലം ആശ്വാസം ആയി.

അങ്ങനെ നെടുമ്പാശ്ശേരി എത്തി.. പ്രീ പെയ്ഡ് ടാക്സി എടുത്തു.. പെട്ടികൾ ഉള്ളത് കൊണ്ട് SUV ആണ് എടുത്തത്.. പിന്നേ AC അത് നമുക്ക് ഒഴിച്ച് കൂടാൻ പറ്റില്ലല്ലോ 😜.. ടാക്സിയിൽ കയറി ഡ്രൈവർ വണ്ടി മുന്നോട്ടെടുത്തു.. ഒരു രണ്ടു മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഒരു മിന്നൽ പിണർ പോലെ ആ സത്യം ഞാൻ ഓർത്തത്‌.. SUV അല്ലേ ഡിക്കിയിൽ ആണെങ്കിലും ബാഗിലെ മണം വണ്ടിക്കു ഉള്ളിലേക്ക് വരും. ആ ഞെട്ടലിൽ ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു "AC ഓഫ്‌ ആക്ക്.. AC ഓഫ്‌ ആക്ക്...." ഡ്രൈവറും പ്രവീണും അന്തംവിട്ടു മിഴിച്ചു നോക്കി.. ഞാൻ പറഞ്ഞു "അല്ല ഇവിടെ നല്ല climate അല്ലേ നമുക്ക് ഗ്ലാസ്‌ ഒക്കെ ഓപ്പൺ ആക്കി വെച്ച് കാറ്റൊക്കെ കൊണ്ട് പോകാം.." 🙊🙊 ദുബായിലെ ഡ്രൈവറിനെ പോലെ ആകില്ല നാട്ടിലെ ഡ്രൈവർമാർ... ചേച്ചിയെ.. ഉണക്ക മീനൊക്കെ കഴിച്ചിട്ടാണല്ലേ വന്നേക്കണേ എന്ന് പച്ചക്കു അങ്ങ് ചോദിച്ചാൽ പിന്നേ... 🙊🏃‍♀️🏃‍♀️🏃‍♀️ ഇനിയും നാണംകെടാൻ ഒരു അവസരം ഉണ്ടാക്കണ്ടല്ലോ 😁 അതിലും ഭേദം ചൂടായാലും പൊടിയായാലും വേണ്ടില്ല ഗ്ലാസ്‌ തുറന്നിട്ട്‌ പോകുന്നതാ... മാനം അല്ലേ വലുത് 🫣🫣