2018, മാർച്ച് 4, ഞായറാഴ്‌ച

ഒരു ഗ്രൈൻഡർ വാങ്ങാൻ പോയ കഥ.

<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-6566305144876909"
     crossorigin="anonymous"></script>

പ്രേത്യേകിച് ഒന്നും ചെയ്യാൻ ഇല്ലാത്ത ഒരു വെള്ളിയാഴ്ച വൈകുന്നേരം, ചുമ്മാ ഷോപ്പിംഗ് മാളിൽ കറങ്ങി നടക്കുകയായിരുന്നു കഥാ നായകനും നായികയും 👫.  നടന്നു നടന്നു carrefourനു മുൻപിൽ എത്തിയപ്പോൾ  കഥാ നായകന്  ഒരു വെളിപാട്... ഒരു ഗ്രൈൻഡർ വാങ്ങിയാലോ?  3അംഗങ്ങൾ  മാത്രം ഉള്ള കൊച്ചു  കുടുബത്തിനു മിക്സി തന്നെ  ധാരാളം എന്നിരിക്കെ ഗ്രൈൻഡറിൽ അരച്ചാൽ  പരിപ്പുവടക്കും ഉഴുന്നുവടക്കും കറക്റ്റ് പരുവത്തിനുള്ള മാവ് കിട്ടും എന്ന ചിന്തയാണ് കഥാനായകനെ ഗ്രൈൻഡർ വാങ്ങാം എന്ന തീരുമാനത്തിൽ എത്തിച്ചത്. എന്നാൽ അങ്ങനെ ആകട്ടെ എന്ന് നായികയും. പിന്നെ ഒട്ടും താമസിച്ചില്ല നേരെ വെച്ച് പിടിച്ചു home appliance സെക്ഷനിലേക്ക്.

ഷെൽഫുകൾ  അരിച്ചു പെറുക്കിയിട്ടും ഗ്രൈൻഡർ മാത്രം കണ്ടില്ല.  എന്നാൽ ഇനി സെയിൽസ് മാനോട് ചോദിച്ചേക്കാം എന്ന് മനസ്സിൽ ഓർത്തതും അതാ ആളെത്തി .. ആള്  മലയാളി തന്നെ. ഓ അപ്പൊ ഗ്രൈൻഡർ പറഞ്ഞാൽ അറിയാതിരിക്കില്ല.
കഥാനായകൻ ആവേശത്തോടെ ചോദിച്ചു  'ഗ്രൈൻഡർ ഉണ്ടോ?'. 
ഓ  ഇത്രേം നേരം ഇവിടെ കിടന്നു കറങ്ങിട്ടും എന്താ നിങ്ങൾ  ഗ്രൈൻഡർ കണ്ടില്ലേ എന്ന ഭാവത്തിൽ  അയാൾ നായകന്റെ  പുറകിലെ ഷെൽഫിലേക്ക്   കൈ ചൂണ്ടി 'ദാ  ഇരിക്കുന്നു'. ആ ഷെൽഫിൽ പല ബ്രാൻഡ് മിക്സികൾ നിരത്തി വെച്ചിട്ടുണ്ട്.
'അത് മിക്സി അല്ലെ ഞങ്ങൾക്ക് ഗ്രൈൻഡർ ആണ് വേണ്ടത്' എന്നു നായിക.
'മിക്സി തന്നെ ആണ് മാഡം ഗ്രൈൻഡർ' എന്നു സെയിൽസ് മാൻ. അല്ല ഗ്രൈൻഡർ വേറെയാണ് എന്ന് പറഞ്ഞ നായികക്കു അയാൾ ഫുഡ് പ്രൊസസർ, ഡൗ മേക്കർ തുടങ്ങിയവ കാണിച്ചുകൊടുത്ത് ഗുണഗണങ്ങൾ വിവരിച്ചു.
ക്ഷമ നശിച്ച നായകൻ കുറച്ചു കൂടി വിശദമാക്കി 'ഇഡലിക്ക് അരി ഉഴുന്ന് അരക്കില്ലേ ആ ഗ്രൈൻഡർ ആണ് ചോദിക്കുന്നത്'. 
ഓ അങ്ങനെ പറയണ്ടേ ഇപ്പൊ പിടി കിട്ടി എന്ന ഭാവത്തിൽ സെയിൽസ് മാൻ പറഞ്ഞു ... 'ആ അതിന്റെ  ഇലക്ട്രിക്കിൽ വർക്ക് ചെയുന്നത് വരുന്നില്ല'.  
'പിന്നെ?' 😳😳നായകനും നായികയും ഒരു പോലെ കണ്ണുമിഴിച്ചു.  
'കൈകൊണ്ട് അരക്കുന്നത് വരുന്നുണ്ട്'

നായകനും നായികയും മിഴിഞ്ഞ കണ്ണുകൾ ഒന്നുകൂടെ പുറത്തേക്കു തള്ളി ഒരേ സ്വരത്തിൽ ചോദിച്ചു 'ആട്ടു കല്ലോ?'. 😱😱
'അതെ,നാട്ടിലെ പോലെ വലുതല്ല. ചെറുത്.. പാത്രങ്ങൾ ഒക്കെ വെച്ചിരിക്കുന്ന ഷെൽഫിൽ ഉണ്ട്. ഇവിടെ വലുതൊന്നും ആരും ഉപയോഗിക്കില്ല. '
സെയിൽസ് മാന്റെ ആത്മാവ്ശ്വാസം കണ്ടു വിശ്വാസം വരാതെ... ആട്ടു കല്ലോ?? അതും ഇവിടെ ദുബായ് carrefourൽ എന്ന കുലംകഷമായ ചിന്തയോടെ 🤔🤔 നായകനും  നായികയും സെയിൽസ് മാന്റെ പുറകെ നടന്നു. ഒരു റാക്കിനു മുൻപിൽ എത്തിയപ്പോൾ "യുറേക്ക" എന്നു  മനസ്സിൽ പറഞ്ഞു അയാൾ 😎 നായകനും നായികക്കും ചെറിയ ആട്ടുകല്ല് കാണിച്ചു കൊടുത്തു. അതു കണ്ടു നായകന്റെ കണ്ണു നിറഞ്ഞു 😥..... നായികക്കാണെകിൽ ആ ആട്ടു കല്ലിൽ അരിം ഉഴുന്നും അരക്കുന്ന കാര്യം ആലോചിച്ചിട്ട് ചിരി അടക്കാൻ കഴിഞ്ഞില്ല. 😂🤣 സെയിൽസ് മാനെ  നോക്കി നിറുത്താതെ ചിരിച്ചു. 
സെയിൽസ് മെൻ കിലുക്കം സിനിമയിലെ രേവതിയേ പോലെ "ഞാൻ ഇത്രയല്ലേ ചെയ്തുള്ളു. വേറെ ഒന്നും ചെയ്തില്ലലോ??" 👱 എന്ന ഭാവത്തിൽ അമ്പരന്നു നിന്നു .  ഇഞ്ചിയും ഉള്ളിയും ചതക്കാൻ ഉപയോഗിക്കുന്ന കൊച്ചു ഉരൽ ആണ് അയാൾ കാണിച്ചു കൊടുത്ത മിനി ആട്ടുകല്ല്.  ഇത് വാങ്ങി ഇയാളേം കൊണ്ട് വീട്ടിൽ പോയി ഇതിൽ അരിയും ഉഴുന്നും അരപ്പിച്ചു ഇഡ്‌ഡലി ഉണ്ടാക്കിക്കണം  എന്ന് പിറുപിറുത്തു കൊണ്ട് നിർത്താതെ ചിരിക്കുന്ന നായികയെയും വലിച്ചോണ്ടു നായകൻ രംഗം വിട്ടു. 🏃🏃‍♀️ 


ഒരു സംഭവ കഥ. 
അരങ്ങു : Carrefour,  Dragonmart 2,  Dubai.