'Y' ആകൃതിയിലുള്ള മര കമ്പില്‍ സൈക്കിള്‍ ട്യൂബ് മുറിച്ചു ഒരു കഷ്ണം വലിച്ചു കെട്ടി ഒരു ആയുധം ഉണ്ടാക്കുമായിരുന്നു. എന്നിട്ട് അതില്‍ ഒരു കല്ല് വെച്ച് ഉന്നം നോക്കി വലിച്ചു വിടും. ഞങ്ങളുടെ നാട്ടില്‍ കാപെല്റ്റ് എന്ന പേരിലാണ് അത് അറിയപെട്ടിരുന്നത്. യഥാര്‍ത്ഥ പേര് 'catapult' ആണ് എന്ന് ഈ അടുത്തകാലത്താണ് ഞാന്‍ അറിഞ്ഞത്. ട്രൌസറിന്‍റെ പോക്കറ്റില്‍ നിറച്ചും കല്ലും കൈയില്‍ കാപെല്റ്റുമായിട്ടല്ലാതെ ആണ്ക്കുട്ടികളെ അന്ന് കാണുമായിരുന്നുള്ളൂ. മാങയുള്ള മാവുകള്‍, കാക്കകള്‍ എന്ന് വേണ്ട കണ്ണില്‍ കാണുന്നതെല്ലാം അവരുടെ കാപെല്റ്റിനു ഇരകളാകുമായിരുന്നു. ഉന്നം മാറി തലയില്‍ കൊണ്ട് എത്ര ആളുകളുടെ തല പൊട്ടിച്ചിരിക്കുന്നു വിരുതന്മാര്‍.
ദൂരദര്ശനില്‍ രാമായണം സംപ്രേഷണം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കാപെല്റ്റ് അമ്പിനും വില്ലിനും വഴിമാറി. പിന്നെ കൊടകമ്പിയില്‍ ചരടു വലിച്ചു കെട്ടി വില്ല് ഉണ്ടാക്കളായി. ഈര്‍ക്കിലി അമ്പും. അമ്പും വില്ലും കരവിരുതോടെ മരകൊമ്പ് ചെത്തി ആകൃതി വരുത്തിയും ഉണ്ടാക്കുന്നവരുണ്ടായിരുന്നു. പിന്നീട് കടകളിലും ഉത്സവത്തിന് അമ്പല പറമ്പുകളിലും പ്ലാസ്റ്റിക്കിന്‍റെ അമ്പും വില്ലും വാങ്ങാന്‍ കിട്ടി തുടങ്ങി. ഇപ്പോ അതൊക്കെ ആര്‍ക്കു വേണം.. AK47നും മെഷീന്‍ ഗണും ഒക്കെയല്ലേ ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഉള്ളത്.
2009, ഏപ്രിൽ 18, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
6 അഭിപ്രായങ്ങൾ:
കവണ എന്നു പറയുന്ന സാധനം തന്നെയല്ലേ ഇതു?
അങ്ങനെയും ഒരു പേര് ഉണ്ടോ??? അതെനികറിയില്ലാട്ടോ....
ഞങ്ങളുടേ നാട്ടില്‍ തെറ്റാലി എന്ന് പറയും.
പേര് മാറിയാലെന്താ ഉപയോഗം ഒന്നാ
കവണ തന്നെ തെറ്റാലി.. അതിന്റെ ഇംഗ്ലീഷ് ഇപ്പൊ അറിഞ്ഞു.. കവണ ശരിക്കും ഉപയോഗിക്കുന്നത് കണ്ടത് ഇവിടെ ജോലിക്ക് വന്ന ശേഷമാണ്.ട്രെയിനിലും സ്റ്റേഷനിലും കല്ലുമാല, അണ്ണാനെ സ്റ്റഫ് ചെയ്തത് തുടങ്ങിയവ വില്‍ക്കുന്ന ഒരു ഗ്രൂപ്പുണ്ട്.കുരുവിക്കാരെന്നുപറയും.ഈ ചപ്രതലയന്മാരുടേയും പാവാറ്ടക്കാരികളുടേയും ചിടുങ്ങു പിള്ളേര്‍ കംബുകള്‍ക്കിടയിലൂടെ മരത്തിന്റെ മുകളീലെ ചില്ലയിലിരിക്കുന്ന കുഞ്ഞിക്കിളിയെ കവണവെച്ച് ഒറ്റ കല്ലു കൊണ്ട് വീഴ്ത്തുന്നതു കണ്ടപ്പൊ കുഞ്ഞാലിക്കാന്റെ പറംബിലെ മാവില്‍ ഒരുപാടു തവണ പരാജിതനായ ഞാന്‍ അമ്പരന്നു . അവധിക്കാല വികൃതി വിനോദപരിപാടികളില്‍ എന്തൊക്കെ ആയിരുന്നു.
കവണ, തെറ്റാലി, കാറ്റാപെല്‍റ്റ് എന്നിങ്ങനെ കൊറേ പേരുണ്ട്, ശരിയാ. പക്ഷെ, ഈ പറയണ നിരുപദ്രവകാരി എന്നു തോന്നുന്ന സാധനം കൊണ്ടാണ് പല മിണ്ടാപ്രാണികളെയും ഞാനുള്‍പ്പെടുന്ന പിള്ളേര്‍ കൂട്ടം കൊന്നു തള്ളിയിരുന്നതു .. കുരുവികള്‍, തത്തകള്‍, കാക്കകള്‍, ചിത്രശലഭങ്ങള്‍ .. അങ്ങനെ എന്തൊക്കെ!!
ഇതൊന്നും ഇപ്പോൾ കണി കാണാൻ കിട്ടില്ല.
പഴയ ഓർമ്മകൾ ഉണർത്തി ഈ പോസ്റ്റ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ