2009, ഏപ്രിൽ 1, ബുധനാഴ്‌ച

ഏപ്രില്‍ ഫൂള്‍...

പണ്ടൊക്കെ ഏപ്രില്‍ ഫൂള്‍ ഒരു പേടിസ്വപ്നമായിരുന്നു.ഞങളുടെ ഗ്രാമത്തില്‍ ആണ്പ്പിള്ളേരുടെ ഒരു ഗാംങ് ഉണ്ടായിരുന്നു. എല്ലാ വിരുതന്മാരും ഉള്ള്പ്പെടും അതില്‍. ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള ഒരു വര്‍ഷത്തിനുള്ളില്‍ അവര്‍ക്ക് ആരോടെങ്കിലും ഏതേങ്കിലും തരത്തില്‍ ദേഷ്യം തോന്നിയിട്ടുണ്ടെങ്കില്‍ അത് തീര്‍ക്കുക ഏപ്രില്‍ ഫൂളിന്‍റെ മറവിലാണ്. ഒരു തവണ അടുത്ത വീട്ടിലെ അയ്യപേട്ടന്‍റെ വരാന്തയില്‍ കിടന്നിരുന്ന കട്ടില്‍ രാവിലെ നോക്കുമ്പോ ഇലക്ട്രിക്‌ പോസ്റ്റില്‍ കെട്ടി വെച്ചിരിക്കുന്നു. അതും ഒരു 10 വീട് അപ്പുറത്തുള്ള പോസ്റ്റില്‍. മുറ്റത്ത്‌ അഴക്കയില്‍ ഉണ്ങാന്‍ സാരിയോ ഷര്‍ട്ടോ ഇട്ടിട്ടുണ്ടെങ്കില് പിന്നെ അത് ധരിച്ച മനുഷ്യകോലങ്ങള്‍ ഏതെങ്കിലും മരത്തില്‍ തൂങ്ങി മരിക്കുകയോ ആരുടെയെങ്കിലും കിണറ്റില്‍ ചാടി മരിക്കുകയോ ചെയ്തിരിക്കും. പിന്നെ പത്രങ്ങള്‍ എന്തെങ്കിലും പുറത്തു ഉണ്ടെങ്കില്‍ ഏപ്രില്‍ 1നു രാവിലെ മുതല്‍ ഓരോ വീടും കയറി ഇറങ്ങി അന്വേഷികണ്ടി വരും ഞങളുടെ ബക്കറ്റ് കണ്ടോ കലം കണ്ടോ എന്നൊക്കെ. ഇതൊക്കെ പിന്നേം സഹിക്കാം. ഒത്തിരി ദേഷ്യമുള്ളവരുടെ വീടിന്‍റെ വരാന്തയില്‍ മലമൂത്ര വിസര്‍ജനം നടത്തും ചില വിരുതന്‍മാര്‍. പിറ്റേ ദിവസം രാവിലെ അത് കഴുകി വൃത്തിയാകേണ്ടി വരുന്ന ഗൃഹനാഥയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു. അതിനൊന്നും അവസരം കൊടുക്കാതിരിക്കാന്‍ മാര്‍ച്ച് 31നു ഞങള്‍ ഉറക്കമൊഴിച്ചിരിക്കും. ചാണകം മെഴുകി വൃത്തിയാക്കി ഇട്ടിരിക്കുന്ന മുറ്റത്ത്‌ കട്ടന്‍ കാപ്പിയും ചക്ക വറുത്തതും കഴിച്ചു വെളുക്കുവോളം വര്‍ത്തമാനം പറഞ്ഞിരിക്കും.....................

3 അഭിപ്രായങ്ങൾ:

Anil cheleri kumaran പറഞ്ഞു...

പണ്ടത്തെ ഏപ്രില്‍ 1 ആണു അടിപൊളി. അല്ലേ.

പാച്ചു പറഞ്ഞു...

ഇതൊക്കെ എന്ത് ഫൂള്‍ പരിപാടികള്‍? ഞങ്ങളുടെ സ്ഥിരം പരിപാടി ആയിരുന്നു, പരിചയമുള്ള (ഹാര്‍ട്ട് അടിച്ചു പോവാന്‍ സാധ്യത ഇല്ലാത്ത ഫ്രണ്ട്സിന്റെ വീട്ടില്‍) ആളുകളുടെ വീട്ടില്‍ ഫ്യൂസായ ടൂബ്ബ് വാതില്‍ക്കല്‍ ചാരിയിട്ട് ബെല്‍ അടിക്കുന്ന ഏര്‍പ്പാട് ..

അവര്‍ വന്നു വാതില്‍ തുറന്നാല്‍ ട്യൂബ് നേരെ അവരുടെ മുന്നിലേക്ക് വീണ് പൊട്ടിച്ചിതറും .. “എന്റമ്മോ ..“ എന്നൊരു ശബ്ദം മാത്രമേ പിന്നെ കേള്‍ക്കൂ ..!! :)

ശ്രീ പറഞ്ഞു...

ആള്‍ക്കാരെ കഷ്ടപ്പെടുത്തുന്നതും കബളിപ്പിയ്ക്കുന്നതും വ്യത്യാസമുണ്ട്.

ചിലതെല്ലാം കഷ്ടം തന്നെ...