ഞങ്ങളുടെ വീടിനു അടുത്തുള്ള ആണ്ക്കുട്ടികള്‍ക്കെല്ലാം കുട്ടിക്കാലത്ത് ഒരു വണ്ടി ഉണ്ടായിരുന്നു - 4 വീലര്‍. കൊന്ന വടിയും റബ്ബര്‍ ചെരിപ്പും ഉപയോഗിച്ച് ഉണ്ടാക്കുന്ന വണ്ടി. നീളത്തില്‍ ഒരു കൊന്ന വടി എടുത്തു അതിന്‍റെ ഒരു അറ്റത്തു ചെറിയ കൊന്ന വടി ആണി വെച്ച് ഉറപ്പിക്കും. ചെറിയ വടിയുടെ രണ്ടു അറ്റത്തുമായി റബ്ബര്‍ ചെരിപ്പില്‍ നിന്നും വട്ടത്തില്‍ വെട്ടിയെടുത്ത 2 ചക്ക്രങ്ങള്‍ വീതം ഉറപ്പിക്കും.കനം കുറഞ്ഞ കൊന്നവടി വട്ടത്തില്‍ കെട്ടി വലിയ കൊന്നവടിയുടെ മറ്റേ അറ്റത്തും ഉറപ്പിക്കും. അതാണ് സ്റ്റിയറിംങ്ങ്. 4 വീലര്‍ റെഡി. ഓഡിയോ കാസ്സറ്റിന്‍റെ ടേപ്പ് മുറിച്ചു സ്റ്റിയറിംങ്ങില്‍ തൂക്കിയിടും ചില കുട്ടികള്‍. ഞാന്‍ ഒത്തിരി ആശിച്ചിട്ടുണ്ട് അങ്ങനെ ഒരു വണ്ടി കിട്ടാന്‍. ഒരു ശ്രമം നടത്തിനോക്കാതിരുന്നില്ല. അമ്മയുടെ പുതിയ റബ്ബര്‍ ചെരുപ്പ് എടുത്തു ടയര്‍ ഉണ്ടാക്കിയതിനു കിട്ടിയ അടിയുടെ ചൂട് ഇപ്പോഴും നല്ല ഓര്‍മയുണ്ട്.
4 വീലര്‍ മാത്രമല്ല ഒറ്റ ചക്ക്ര വണ്ടികളും ഉണ്ടായിരുന്നു അവര്‍ക്ക്. ട്യൂബ് ഇല്ലാത്ത സൈക്കിള്‍ ടയര്‍, ഓട്ടോ ടയര്‍, സ്ക്കൂട്ടര്‍ ടയര്‍ ഇവയൊക്കെ ഒരു വടി കഷ്ണം കൊണ്ട് ഉരുട്ടി നടക്കുക. അതായിരുന്നു ഒറ്റ ചക്ക്ര വണ്ടികള്‍. പിന്നെ ഒരു ഇരുമ്പ് വളയം (അത് എവിടുന്നു കിട്ടും എന്നുള്ളത് എനിക്ക് ഇന്നും അറിയില്ല.) നീളമുള്ള മെലിഞ്ഞ ഒരു കമ്പി കൊണ്ട് കിര്‍ര്‍ര്‍ര്‍ര്‍ര്‍..... കിര്‍ര്‍ര്‍ര്‍ര്‍ര്‍..... ശബ്ദ്ത്തോടെ ഉരുട്ടി നടക്കുന്ന വള്ളി ട്രൌസറുക്കാരുടെ രൂപം ഇന്നും എന്‍റെ മനസ്സില്‍ ഉണ്ട്. പാല് മേടിക്കാന്‍ പോകുമ്പോഴും തൊട്ടടുത്തുള്ള പെട്ടികടയിലേക്ക് സാധനങ്ങള്‍ മേടിക്കാന്‍ പോകുമ്പോഴും വലിയ ഗമയില്‍ ഈ വണ്ടികള്‍ ഓടിച്ചേ പോകു.
കുട്ടിക്കാലത്ത് എനിക്ക് പലപ്പോഴും അവരോടു അസൂയ തോന്നിയിട്ടുണ്ട്,ഒപ്പം ഒരു ആണ്‍കുട്ടി ആയി ജനിക്കാതെ പോയതില്‍ നിരാശയും.
2009, ഏപ്രിൽ 17, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
3 അഭിപ്രായങ്ങൾ:
കൊള്ളാാം!!!
നൊള്‍സ്റ്റാള്‍ജിക്കായ ഓര്‍മ്മകള്‍...
ദയവായി ഇവിടെ ഒന്നു നോക്കൂ
ഈ കമ്പി വളച്ചു വട്ടത്തിലാക്കി, മറ്റൊരു കമ്പി വളച്ച് ഓടിക്കുന്നതു, വളരെ പാടുള്ള പരിപാടിയാണ് .. ആദ്യമൊക്കെ ഈ വണ്ടി ഉരുണ്ടു വീഴാനേ സമയമുണ്ടാവൂ ..
അതും ഞാനൊരു വിധം പഠിച്ചെടുത്തിരുന്നു, പണ്ട് ! എനിക്ക് ഇതു വരെ പഠിച്ചെടുക്കാന്‍ പറ്റാത്ത പരിപാടിയാണ് ഈ പമ്പരം കറക്കുന്ന പരിപാടി! :)
വണ്ടിക്കഥ കൊള്ളാം .. :)
അടുത്ത പോസ്റ്റ് പമ്പരത്തെപറ്റിയാണ്.. ഹി ഹി ഹി .......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ