2009, മേയ് 20, ബുധനാഴ്‌ച

അവധി കഴിഞ്ഞു സ്കൂളിലേക്ക്....

സ്ക്കൂളില്‍ പഠിച്ചിരുന്ന കാലത്ത് ഈ ദിവസങ്ങളില്‍ പുതിയ ബുക്കുകള്‍ ചട്ടയിടുന്ന തിരക്കിലായിരിക്കും. ജൂണ്‍ 1ന്‌ അല്ലേ സ്ക്കൂള്‍ തുറക്കുക. മെയ്‌ 1ന്‌ റിസള്‍ട്ട്‌ അറിയും. മെയ്‌ പകുതിയാകുമ്പോഴേക്കും ടെക്സ്റ്റ്‌ ബുക്കുകള്‍ കിട്ടും. പിന്നെ നോട്ട് ബുക്കുകള്‍ വാങ്ങി തരും. ബ്രൌണ്‍ പേപ്പറും നെയിം സ്ലിപ്സും വാങ്ങും. പുതിയ ബുക്സ് മറിക്കുമ്പോള്‍ വരുന്ന ഒരു പുതുമണം ഉണ്ട്. എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള ഒരു മണമാണത്. ആ മണം ആസ്വദിച്ചു കൊണ്ട് എല്ലാ ബുക്കുകളും വൃത്തിയായി ചട്ടയിട്ടു നെയിം സ്ലിപ്‌ ഒട്ടിച്ചു പേരെഴുതി വെക്കും. ആദ്യം ന്യൂസ്‌ പേപ്പര്‍ കൊണ്ടും പിന്നെ ബ്രൌണ്‍ പേപ്പര്‍ കൊണ്ടും ആണ് ചട്ടയിടുക. 2 മാസം കഴിഞ്ഞു ആ ബുക്കുകള്‍ കണ്ടാല്‍ ബ്രൌണ്‍ പേപ്പറിന്‍റെ ചട്ട പോയിട്ട് ബുക്കിന്‍റെ ചട്ട പോലും ഉണ്ടാകില്ല എന്നതാണ് വാസ്തവം. പുതിയ ബാഗ്‌, കുട, യൂണിഫോം, ബുക്സ്, പെന്‍സില്‍ ബോക്സ്‌, പെന്‍, പെന്‍സില്‍, റബ്ബര്‍ ഇതൊക്കെ കിട്ടികഴിഞ്ഞാല്‍ പിന്നെ എത്രയും പെട്ടന്ന് സ്ക്കൂള്‍ തുറക്കണേ എന്നായിരിക്കും പ്രാര്‍ത്ഥന.

അതുവരെ പെയ്തില്ലെങ്കിലും ജൂണ്‍ 1നു എന്തായാലും ഒരു മഴ ഉറപ്പാണ്‌. മരവിച്ചു കിടക്കുന്ന മണ്ണിലേക്ക് ആദ്യ മഴ പെയ്യുമ്പോള്‍ നനഞ്ഞ മണ്ണില്‍ നിന്നും ഉയര്‍ന്നു വരുന്ന ഒരു മണമുണ്ട്. മണ്ണിന്‍റെ മണം എന്നൊക്കെ പറഞ്ഞാല്‍ അതാണ്.. പുതിയ യൂണിഫോം അഴുക്കാകുമെങ്കിലും ആ മഴ എനികിഷ്ട്ടമായിരുന്നു.

ആദ്യ ദിവസം യൂണിഫോം ഇടേണ്ടി വരാറില്ല. ഒരു ബുക്കും പേനയും മാത്രം കൊണ്ടുപോയാല്‍ മതി. കഴിഞ്ഞ വര്ഷം പഠിച്ച ക്ലാസ്സില്‍ തന്നെയാണ് ചെന്നിരിക്കേണ്ടത്. അവിടുന്ന് ജയിച്ച കുട്ടികളുടെ പേരുവിളിച്ചു ഡിവിഷന്‍ തിരിച്ചു അതാതു ക്ലാസ്സുകളിലേക്ക് കൊണ്ടുപോകും. കൂട്ടുക്കാര്‍ പലരും വേറെ വേറെ ഡിവിഷനില്‍ ആകും. പേര് വിളിച്ചു കഴിഞ്ഞാല്‍ ഞങള്‍ കൂട്ടുകാരെല്ലാം ചേര്‍ന്ന് കരഞ്ഞു കാണിച്ചു ടീച്ചറെ കൊണ്ട് സമ്മതിപ്പിച്ചു ഒരേ ഡിവിഷനില്‍ തന്നെ കയറി കൂടും. ടീച്ചറെ കൊണ്ട് സമ്മതിപ്പിചാല്‍ മാത്രം പോര നമുക്ക് പകരം ആ ഡിവിഷനിലേക്ക് പോകാന്‍ വേറെ കുട്ട്യേ കണ്ടെത്തി സ്മ്മതിപ്പികേണ്ടതും നമ്മുടെ ഉത്തരവാദിത്ത്വമാണ്. പുതിയ ക്ലാസ്സില്‍ എത്തിയാല്‍ ക്ലാസ്സ്‌ ടീച്ചര്‍ വന്നു ആദ്യം എല്ലാവരുടെയും പേരുകള്‍ ചോദിക്കും. പിന്നെ കുറച്ചു ഉപദേശങ്ങള്‍ തരും, "നിങ്ങള്‍ ഇത്ര നാളും പഠിച്ചപോലെയല്ല ഒരു ക്ലാസ്സ്‌ കൂടി ഉയര്‍ന്നിരിക്കയാണ്. ഈ വര്‍ഷം തൊട്ടു കുറച്ചു കൂടി കൂടുതല്‍ പഠിക്കാന്‍ ഉണ്ട്...... " എന്നൊക്കെ. അതുകഴിഞ്ഞ് ടൈം ടേബിള്‍ തരും. തീര്‍ന്നു അന്നത്തെ ക്ലാസ്സ്‌. പിന്നെ നമുക്ക് വീട്ടില്‍ പോകാം.

ഒരാഴ്ചത്തേക്ക് പഠിക്കാന്‍ നല്ല ഉഷാറായിരിക്കും. പുതിയ ബുക്കുകള്‍ അല്ലെ.. ബാഗ്‌ ബെന്ചിലേ വെക്കു. പൊടി ആക്കാതെ കൊണ്ട് നടക്കും. എന്‍റെ ബാഗും ബുക്കും കേടാകാറില്ല. പക്ഷെ പെന്‍സിലും പേനയും ഒരുവഴിക്കാക്കും. പെന്‍സിലിന്‍റെയും പേനയുടെയും മൂട് കടിക്കുന്ന ശീലം ഉണ്ടായിരുന്നേ... അവസാനം അമ്മ ബാക്കില്‍ റബ്ബര്‍ ഉള്ള പെന്‍സിലുകളും സ്റ്റീലിന്‍റെ പേനകളും മാത്രം വാങ്ങി തരാന്‍ തുടങ്ങി. അങ്ങനെയാണ് ആ ശീലം മാറിയത്.

അങ്ങനെ ഓര്‍മിക്കാന്‍ എന്തെല്ലാം കാര്യങ്ങള്‍ ഉണ്ട് സ്കൂള്‍ ജീവിതത്തില്‍.......

8 അഭിപ്രായങ്ങൾ:

കണ്ണനുണ്ണി പറഞ്ഞു...

ശ്ശൊ.. എത്രെയോ വര്ഷം ജീവിതത്തില്‍ ആവര്‍ത്തിച്ച..കാര്യങ്ങളാ അത്... ബ്രൌണ്‍ പേപ്പര്‍ വാങ്ങി പുതു മണം ഉള്ള ബുക്ക്‌ പൊതിയണം.. പുതിയ ബാഗ്‌, കുട, യുണിഫോം ഒക്കെ കിട്ടും...പിന്നെ മഴയത്ത് ഷൂ ഒക്കെ നനചോണ്ട് സ്കൂള്‍ വരാന്തയില്‍ അമ്മ വരുന്നതും കാത്തു നില്‍ക്കുന്നത്...ശ്ശൊ കൊതിയാവുന്നു..ഒന്നുടെ കുട്ടിയാവാന്‍...

ശ്രീ പറഞ്ഞു...

നല്ല ഓര്‍മ്മകള്‍!

ഹരീഷ് തൊടുപുഴ പറഞ്ഞു...

ശ്ശോ!! പെട്ടന്നു തീര്‍ന്നു പോയല്ലോ.
ഒരു സ്കൂള്‍ കുട്ടിയായിരുന്നെങ്കില്‍..
ഈ ജൂണില്‍ സ്കൂള്‍ തുറക്കുമ്പോള്‍ ക്ലാസ്സില്‍ പോയിരിക്കാമയിരുന്നു..

Priya പറഞ്ഞു...

കണ്ണനുണ്ണി പറഞ്ഞു...
ശ്ശൊ.. എത്രെയോ വര്ഷം ജീവിതത്തില്‍ ആവര്‍ത്തിച്ച..കാര്യങ്ങളാ അത്... ബ്രൌണ്‍ പേപ്പര്‍ വാങ്ങി പുതു മണം ഉള്ള ബുക്ക്‌ പൊതിയണം.. പുതിയ ബാഗ്‌, കുട, യുണിഫോം ഒക്കെ കിട്ടും...പിന്നെ മഴയത്ത് ഷൂ ഒക്കെ നനചോണ്ട് സ്കൂള്‍ വരാന്തയില്‍ അമ്മ വരുന്നതും കാത്തു നില്‍ക്കുന്നത്...ശ്ശൊ കൊതിയാവുന്നു..ഒന്നുടെ കുട്ടിയാവാന്‍...

കുട്ടിയായിരുന്നപ്പോള്‍ എത്രയും പെട്ടന്ന് വലുതായാല്‍ മതി എന്ന് ആഗ്രഹിചിട്ടില്ലേ??? ശ്രീ പറഞ്ഞു...
നല്ല ഓര്‍മ്മകള്‍!

നന്ദി ഹരീഷ് തൊടുപുഴ പറഞ്ഞു...
ശ്ശോ!! പെട്ടന്നു തീര്‍ന്നു പോയല്ലോ.
ഒരു സ്കൂള്‍ കുട്ടിയായിരുന്നെങ്കില്‍..
ഈ ജൂണില്‍ സ്കൂള്‍ തുറക്കുമ്പോള്‍ ക്ലാസ്സില്‍ പോയിരിക്കാമയിരുന്നു..

നമ്മുടെയൊക്കെ കുട്ടിക്കാലവും അങ്ങനെ പെട്ടന്ന് തീര്‍ന്നു പോയതല്ലേ.....

Bindhu Unny പറഞ്ഞു...

ഹാ! ഇതൊക്കെ ആലോചിക്കുമ്പോള്‍ സ്കൂളില്‍ പോവാ‍ന്‍ തോന്നുന്നു. :-)

Memories പറഞ്ഞു...

പ്രിയ ചേച്ചി .....വായിക്കാന്‍ നല്ല രസം....mssing those beautiful memories

Priya പറഞ്ഞു...

Bindhu Unny പറഞ്ഞു...
ഹാ! ഇതൊക്കെ ആലോചിക്കുമ്പോള്‍ സ്കൂളില്‍ പോവാ‍ന്‍ തോന്നുന്നു. :-)

നന്ദി... ഇനി അങ്ങനെ ഒരു കാലം ഒരിക്കലും തിരിച്ചു കിട്ടില്ലലോ Memories പറഞ്ഞു...
പ്രിയ ചേച്ചി .....വായിക്കാന്‍ നല്ല രസം....mssing those beautiful memories

Thank You

Unknown പറഞ്ഞു...

ella postulalumm ennem ente kuttikalathekku kondu pogunnu. Priya valare nolstalgic aanutto.