അങ്ങനെ ഈ വര്‍ഷത്തെ പൂരവും വന്നെത്തി. ഇന്നലെ ആയിരുന്നു സാമ്പിള്‍ വെടിക്കെട്ട്. നാളെ പൂരമാണ്. മറ്റന്നാള്‍ ദേശക്കാരുടെ പൂരവും. ഒരു തൃശൂര്‍ക്കാരി ആണെങ്കിലും ഇതുവരെ തൃശൂര്‍ പൂരം നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടില്ല. പൂരം TVയില്‍ ലൈവ് കാണിക്കാന്‍ തുടങ്ങിയതില്‍ പിന്നെയാണ് "ആഹാ ഇതാണല്ലേ തൃശൂര്‍ പൂരം" എന്ന് മനസ്സിലായത്.
എന്‍റെ കുട്ടിക്കാലത്ത് അടുത്തുള്ള വീടുകളിലെല്ലാം പൂരത്തിന് നാലു അഞ്ചു ദിവസം മുന്‍പേ വിരുന്നുകാര്‍ എത്തിത്തുടങ്ങും. പിന്നെ പൂരത്തിന് പോകുമ്പോള്‍ കുട്ടികള്‍ക്ക് കൊറിക്കാന്‍ കൊടുത്തയക്കേണ്ട പലഹാരപണികളുടെ തിരക്കാകും. ചക്ക വറുത്തത്, ഉണ്ണിയപ്പം, മുറുക്ക്, പക്കാവട എന്നിവ ഉണ്ടാക്കുന്നതിന്‍റെ കൊതിപ്പിക്കുന്ന മണമാകും കാറ്റിന്. ഞങളുടെ വീട്ടില്‍ മാത്രം വിരുന്നുകാരും ഉണ്ടാകില്ല പലഹാരങ്ങള്‍ ഉണ്ടാകുന്ന തിരക്കും ഉണ്ടാകില്ല. പൂരത്തിന് വീട്ടിന്നു കൊണ്ടുപോകേം ഇല്ലാ. "കുടിച്ചു ബോധം ഇല്ലാതെ വരുന്ന ആളുകളുടെ ഇടയിലേക്കാ പൂരം കാണാന്‍ പോകുന്നത് മിണ്ടാതെ അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്നോ" എന്നാ അമ്മൂമ്മ പറയാറ്. അടുത്തുള്ള വല്ല വീടിലും ജനിച്ചാല്‍ മതിയാരുന്നു എന്ന് തോന്നിപോയിട്ടുണ്ട് അപ്പോഴൊക്കെ.
പൂരത്തിന് കുറച്ചു ദിവസം മുന്‍പ് ആനച്ചമയം പ്രദര്‍ശനം ഉണ്ടാകും. C.M.S സ്ക്കൂളിലായിരുന്നു ഉണ്ടാകാറ്. ഇപ്പോഴും അവിടെ തന്നെയാകും എന്ന് തോന്നുന്നു. അത് കാണാന്‍ മുത്തശ്ശന്‍ എന്നെ കൊണ്ട് പോകും. നെറ്റിപട്ടം, വെഞ്ജ്ജാമ്മരം, ആലവട്ടം, കുടകള്‍ ഒക്കെയുണ്ടാകും പ്രദര്‍ശനത്തിനു. പക്ഷെ പൂരത്തിന് കുടമാറ്റത്തിനു ഉള്ള സ്പെഷ്യല്‍ കുടകള്‍ ഒന്നും അവിടെ കാണില്ല. അത് കുടമാറ്റത്തിന്‍റെ സമയത്ത് മാത്രേ പുറത്തെടുക്കൂ. ആന ചമയം കൂടാതെ പന്തലും കാണിച്ചുതരും മുത്തശ്ശന്‍. പാറമ്മേക്കവിന്‍റെയും തിരുവമ്പാടിയുടെയും പന്തലുകള്‍. വെടിക്കെട്ടിലും, കുടമാറ്റത്തിലും മാത്രമല്ല പന്തലിന്‍റെ കാര്യത്തിലും ഇരുകൂട്ടരും തമ്മില്‍ കടുത്ത മത്സരം ഉണ്ടാകും.
പൂരത്തിന് 2 ദിവസം മുന്‍പ് രാത്രി ഒരു 7 മണിയോട് കൂടി സാമ്പിള്‍ വെടിക്കെട്ട് ഉണ്ടാകും. ഒരു മണികൂര്‍ നീണ്ടു നില്‍ക്കുന്ന വെടിക്കെട്ട്. വീടിനടുത്തുള്ള മെയിന്‍ റോഡ് ക്രോസ് ചെയ്തു കുറച്ചു മുന്നോട്ടു നടന്നു മണ്ണുംകുഴിടെ അവിടെ നിന്നാല്‍ വെടിക്കെട്ട് കാണാന്‍ കഴിയുമായിരുന്നു. ( മണ്ണുംകുഴി എന്ന് പറഞ്ഞാല്‍ ഇഷ്ടിക പണിക്കുവേണ്ടി മണ്ണ് എടുതുണ്ടായ ഒരു വലിയ കുളം ആണ്. മണ്ണുംകുഴി കഴിഞ്ഞാല്‍ പിന്നെ അങ്ങോട്ട് പാടമാണ്. മരങ്ങളുടെയും കെട്ടിടങ്ങളുടെയും തടസങ്ങള്‍ ഇല്ലാത്തതുകൊണ്ട് അവിടെ നിന്നാല്‍ സുഗമായി വെടിക്കെട്ട് കാണാം.) അതുകൊണ്ട് സാമ്പിള്‍ വെടിക്കെട്ടു എല്ലാ വര്‍ഷവും കാണാന്‍ സാധിക്കാറുണ്ട്.പ്രധാന വെടിക്കെട്ട് പുലര്‍ച്ചെ 4 മണിക്കാണ്. അതോണ്ട് അത് കാണാന്‍ സാധിക്കാറില്ല. ഒരു 6 വര്‍ഷം മുന്‍പാണ് ഞാന്‍ ആദ്യമായി പ്രധാന വെടിക്കെട്ട് കാണുന്നത്.തൃശൂര്‍ റൌണ്ടിലുള്ള ഒരു ബില്ഡിങിന്‍റെ മുകളില്‍ നിന്നുകൊണ്ട്. അതിനുശേഷം 2ദിവസത്തേക്ക് എനിക്ക് ചെവി കേള്‍ക്കാന്‍ കഷ്ടായിരുന്നു. വെടിക്കെട്ടിന്‍റെ ശബ്ദ്ത്തില്‍ ചെവിയുടെ ഡയഫ്രം അടിച്ചു പോയിന്നു വിചാരിച്ചതാ.. ഓ അത്ര ശബ്ദ്മാണ്...
ഇവിടെ DSF സമയത്ത് ഉണ്ടാകുന്ന വെടിക്കെട്ട് കണ്ടു അന്തം വിട്ടു നില്ക്കുന്നവരെ കാണുമ്പൊള്‍ "ഇതു എന്ത് വെടിക്കെട്ട് അതൊക്കെ തൃശൂര്‍ പൂരം വെടിക്കെട്ട്" എന്ന് പറയണം തോന്നാറുണ്ട്.
2009, മേയ് 2, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
6 അഭിപ്രായങ്ങൾ:
Priya,enikku thante vivaranam eshtapettu. prethekichu DSF nu ettu thangiyathu. Nenmara- Vallangi allengil Uthralikavu pooram vedikettinu poyitundo.... undenkil, Thrissur pooram vedikkettu kandu antham vittu nikkunnavarodu chodikkan thonum " ethu enthu vedikettu, athokke nenmara vellanki vedikettu" Thudangunnathu - Bhoopralaha vahini..thudarnnu Garbhamkalakkikal...avasanam gharnarakthasahinikal....angane oru kalakku...
Ethokke paranjalum... thalam, enbam ulla vedikettu Thrissur poorathinte thanneyane... 1 kalam thottu thundagi... naalam kaalathil muruki nilkunna aa vedikettu Thrissur poorathinu mathrame ullu.... etavhm valiya prathekatha towninte naduvillitanu ee kalakku kalakkanathu...atu lokathu matoridathum kaanan patilla.... atanu athinte mahatwam...
enthayalum kollam.... pooram gnangal de agoshichu kondirikkunu....
oru Thrissur kaaran
തൃശ്ശൂര്‍ പൂരം വിശേഷങ്ങള്‍
ഒരു പൂരപ്രേമിയുടെ തൃശ്ശൂര്‍ പൂരം വിശേഷങ്ങള്‍ എന്‍റെ പുതിയ ബ്ലോഗില്‍ വായിക്കാം.പൂരകാഴ്ചകള്‍ സന്ദര്‍ശ്ശിച്ച് അഭിപ്രായം രേഖപ്പെടുത്തൂ..റെസല്യൂഷന്‍കുറവാണെങ്കിലും എന്‍റെ ഫോണ്‍ ക്യാമറയിലെടുത്ത ചിത്രങ്ങളും….
http://poorakazichakal.blogspot.com/
തൃശൂര്‍ക്കാരന്‍ പറഞ്ഞത് ശെരിയാണ് ഉത്രാളികാവും നെന്മാറ വല്ലന്കി വെടിക്കെട്ടും കിടിലമാണ്. പക്ഷെ അവിടെ കാഴ്ചയേക്കാള്‍ പ്രധാനം ശബ്ദ്ത്തിനല്ലേ. പോരാത്തതിന് അത് നടത്തുന്നത് പാടത്തും. തൃശൂര്‍ പൂരപറമ്പില്‍ അങ്ങനെയൊരു വെടിക്കെട്ട് നടത്തിയാല്‍ 2km ചുറ്റളവിലുള്ള ഒറ്റ കെട്ടിടത്തിന്റെം ജനല്‍ ചില്ല് കാണില്ല. പിന്നെ തൃശൂര്‍ റൌണ്ടിലുള്ള ഹോസ്പ്പിറ്റലുകളിലെ രോഗികളുടെ കാര്യവും ശെരിയായികോള്ളൂം.
കാണാന്‍ എനിക്കിഷ്ടം തൃശൂര്‍ പൂരം വെടിക്കെട്ടാണ്. വര്‍ണാഭമല്ലേ....
സപര്യയുടെ പൂരകാഴ്ചകള്‍ ഞാന്‍ കണ്ടു. മൊബൈല്‍ ചിത്രങ്ങള്‍ക്ക് ഇത്ര ക്ലാരിറ്റിയോ??
എന്റെ പൂരകാഴ്ചകള്‍ ഇവിടെ..
http://russelsteapot.blogspot.com/2009/05/2009-1.html
കുറച്ച് തൃശ്ശൂര്‍പ്പൂര വിശേഷങ്ങള്‍ ഇവിടെയും ഉണ്ട് :-)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ