കോളാബി പൂക്കള്‍
ചെബക പൂ
ഈ പൂവിന്റെ പേര് എനിക്കു അറിയില്ലാട്ടോ. ഓണക്കാലത്തു മത്രേ ഈ പൂക്കള്‍ ഉണ്ടാകാറുള്ളു. ത്രിക്കാക്കരയപ്പന്‍മ്മെ വെക്കാന്‍ ഈ പൂ ആണു എടുക്കാറ്.
കാശിതുബ പൂ
റോസാപൂ
4 മണിപൂ
കാശിതുബ പൂ
സീനിയ
മൊസാന്ത
തെച്ചി പൂ
ശവംനാറി പൂ
ചെബരത്തി
ചെബരത്തി
മാങനാറി പൂ.
രാവിലെ വെയില്‍ വന്നതിനു ശേഷം പൂ വിരുയുന്നതു കൊണ്ടാണു തോന്നണു ഈ പൂവിനെ 10 മണിയന്‍ എന്നു വിളിക്കുന്നതു
ഇതും ഒരു 10 മണിയന്‍ ആണു
10 മണിയന്‍ ഈ മോഡലും ഉണ്ട്.
മുക്കുറ്റി
ഇതും ഒരു തെച്ചിയാണു.
സൂചി ചെബരത്തി
ഈ പൂവിനെ ഞങള്‍ കമ്മല്‍ പൂ എന്നാണു വിള്ളിക്കാറ്. ചിലര്‍ നക്ഷത്ര പൂ എന്നും വിളിക്കുന്ന കേട്ടിട്ടുണ്ടു.
10 അഭിപ്രായങ്ങൾ:
ഇതിൽ കാണിച്ച എല്ലാ പൂക്കളും ഞങ്ങളുടെ വീട്ടു മുറ്റത്തും പറമ്പിലുമായി നിറഞ്ഞു നിന്നിരുന്നു.വേലിക്കരുകിലായിരുന്നു അധികവും. ഓണത്തിനു പൂ പറിക്കാൻ പോകുമ്പോൾ ഒരു തോട്ടിയും കാണും കയ്യിൽ പൂക്കൂടയോടൊപ്പം...
ഇന്നതെല്ലാം എന്റെ മക്കൾക്കു പോലും അറിയില്ല.
പേരറിയാ പൂവിനെ ഞങ്ങൾ കൃഷ്ണകിരീടം എന്നാണു പറയാറു.എല്ലാ പൂക്കളും പണ്ട് പറമ്പിലാകെ ഉണ്ടായിരുന്നു.ഇപ്പോൾ വളരെ കുറച്ചു മാത്രമേ ഉള്ളൂ
ഈ പൂവൊക്കെ തറവാട്ടിലെ തൊടിയില്‍ ഉണ്ടായിരുന്നു....
ഇപ്പൊ ഉണ്ടാവുമോ ആവൊ.. അറിയില്ല...
ഇതെല്ലാം നമ്മുടെ നാട്ടിലുണ്ടായിരുന്ന ചങ്ങാതിമാരായിരുന്നല്ലെ??
:)
:) ഇതെല്ലാം നാട്ടിലിപ്പോഴും ഉണ്ട്. പക്ഷെ പണ്ടത്തെ പോലെ അത്രക്കും ഇല്ല. കാശിതുമ്പ തന്നെ എത്ര നിറത്തിലായിരുന്നു :) പെട്ടെന്ന് അവയെല്ലാം എങ്ങ് പോയോ എന്തൊ?
ഉഷമലരിയെ ശവംനാറിപ്പൂവെന്ന് വിളിക്കരുതട്ടോ. എനിക്ക് സഹിക്കണില്ല. മാങ്ങാനാറിപ്പൂ (ങ്ഹെ അതിനു മാങ്ങയുടെ മണമായിരുന്നോ? ) ക്രോസ്മസ് ആണ് ഞങ്ങള്‍ക്ക്.സൂചിചെമ്പരത്തി അവിടെ മുളക് ചെമ്പരത്തിയാണ്. പത്ത്മണിയനില്‍ ആ നീളപ്പൂവ് എന്റെ നാട്ടിലൊക്കെ നാലുമണിക്കാണല്ലോ കണ്ണ് തുറക്കാറ്,ആദ്യം പറഞ്ഞ നാലുമണിപ്പൂവ് പത്ത്മണിക്കും.
ചെമ്പരത്തി തന്നെ പതിനെട്ട് തരം നട്ട് വളര്‍ത്തിയിരുന്നു. ഒരു ചെമ്പരത്തിയില്‍ തന്നെ വെള്ളയും പിങ്കും പൂക്കള്‍ ഉണ്ടാവുന്ന തരം നാട്ടിലുണ്ട്. :)
പൂക്കള്‍ കണ്ട് മനസ്സ് നിറഞ്ഞു. സന്തോഷമായി.
"പോസ്റ്റ് ചെയ്തത് പ്രിയ"??? :)) ഈ പ്രിയയുടെ പ്രൊഫൈല്‍ എവിടെ. അനില്‍ ഭായ് തന്ന ലിങ്ക് വഴി വന്നതാ. :)
മാത്യഭൂമിയിലെ കാര്‍ഷികരംഗത്തില്‍ വരുന്ന ചില ചെടികളുടെ വിത്ത് അയച്ച് തരാറുണ്ട് :) തൊഴുകണ്ണി (കേട്ടിട്ടുണ്ടോ? അതിന്റെ ഇലയുടെ തണ്ടില്‍ രണ്ട് കുഞ്ഞെല ഉണ്ട്. അതിങ്ങനെ ഫുള്‍ റ്റൈം തൊഴുകുകയും വിടരുകയും ചെയ്യും.) എനിക്കങ്ങനെ കിട്ടിയതാ.
അതു പോലെ ആ കാശിതുമ്പയുടെ കുറച്ച് കടുകുമണി വിത്തുകള്‍ അയച്ച് തരാമോ പ്രിയേ
കൊള്ളാം, നല്ലോരു പോസ്റ്റ്, ഓണത്തിനു ചേര്‍ന്ന പോസ്റ്റ്.
പക്ഷെ, ആ ഫോട്ടോസ് ക്ലിയര്‍ അല്ലാ പലതും. പൂക്കള്‍ ഒക്കെ പടം എടുക്കൂമ്പോള്‍ മാക്രോ മോഡില്‍ എടുത്താല്‍ നന്നായിരിക്കും. :)
അതില്‍ ആ കൃഷ്ണകിരീടം എന്നു പറയുന്ന പൂവ്, അതു എറണാകുളം ജില്ലയില്‍ ആണ് ഞാന്‍ അധികം കണ്ടിരിക്കുന്നതു, ആലപ്പുഴയില്‍ ഞാനതു കണ്ടിട്ടില്ലാ.
ഓണപ്പൂവ് കൂടെ ഉള്‍പ്പെടുത്താമായിരുന്നു ഈ ലിസ്റ്റില്‍.
വീകെ - നന്ദി.. ഇപ്പൊ പൂ പറിക്കാനൊക്കെ ആര്‍ക്കാ സമയം. ഓണ പൂക്കളം തിരുവോണത്തിന്റെ അന്നു മാത്രം ഇടുന്നവരല്ലെ ഇന്നു അധികവും.
മീര അനിരുദ്ധൻ - നന്ദി.. ക്രിഷ്ണ കിരീടം തന്നെ.. ഇപ്പൊ ഓര്‍മ്മ വന്നു.
കണ്ണനുണ്ണി - നന്ദി..
അനിൽ@ബ്ലൊഗ് - നന്ദി..
പ്രിയ - നന്ദി.. പൂക്കള്‍ പല സ്ഥലങളിലും പല പേരുകളില്‍ അല്ലെ അറിയുന്നതു. 4 മണി പൂക്കളും 10 മണി പൂക്കളും അങോട്ടും ഇങോട്ടും മാറി പോയൊ? അതിനു സാധ്യത ഇല്ലല്ലൊ!!! എന്റെ പ്രൊഫൈല്‍ എവിടെയാണു എന്നു ചോദിച്ചാല്‍ പറഞുതരാന്‍ എനിക്കറിയില്ലാട്ടോ.
നന്നായി എന്നൊടു തന്നെ ഇതിന്റെ വിത്തു ചോദിക്കണം. കഴിഞ മാസം നാട്ടില്‍ പോയപ്പൊള്‍ ഹസ്ബന്റിന്റെ റിലേറ്റിവ്സിന്റെ വീട്ടിന്നു എടുത്തതാണു ആ കാശിതുബയുടെ ഫോട്ടോസ്.
പാച്ചു - ന്ന്ദി.. ഫോട്ടോസ് ചിലതു വഴിയരികിലെ വീടുകളുടെ മുറ്റത്തു നിന്നു വണ്ടി സ്ലൊവ് ആക്കി എടുത്തതാണെ. പിന്നെ എനിക്കു ഫോട്ടോഗ്രാഫിയൊന്നും അറിയാന്‍മേലെ..ഹി ഹി ഹി.. ഓണപൂക്കള്‍ എടുക്കാന്‍ സമയം കിട്ടിയില്ലാന്നെ.
4 മണി പൂക്കളും 10 മണി പൂക്കളും അങോട്ടും ഇങോട്ടും മാറി പോയൊ? അതിനു സാധ്യത ഇല്ലല്ലൊ!!!
എനിക്കും അങ്ങിനെ മാറിയതായ് തോന്നി... നല്ല പോസ്റ്റ്.. ചില പുക്കളെ മറന്ന് തുടങ്ങിയിരിന്നു.. നന്ദി
അറിയാത്ത പൂവിന്റെ പേരിവിടെയുണ്ട്...
#RedPagodaTree #കൃഷ്ണകിരീടം , #ഹനുമാൻകിരീടം , #പെരു, #കൃഷ്ണമുടി , #ആറുമാസച്ചെടി , #കാവടിപ്പൂവ് ...
https://plus.google.com/u/0/102470328790117053902/posts/gK7SjcN3EDd
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ