2009, മേയ് 19, ചൊവ്വാഴ്ച

ചമ്മന്തി

ചമ്മന്തി എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ്മ വരുക കാന്താരി മുളക് ചമ്മന്തിയാണ്. ഞാന്‍ അമ്മയുടെ വീട്ടിലായിരുന്നപോള്‍ മിക്കദിവസവും രാത്രി ഭക്ഷണം കഞ്ഞി ആയിരുന്നു. കൂടെ കഴിക്കാന്‍ ചുട്ട പപ്പടവും, എന്തെങ്കിലും ഉപ്പേരിയും (കടല/ മുതിര/ പയര്‍/ കായ/ കൂര്‍ക്ക etc..) കൂടാതെ കാന്താരി മുളക് ചമ്മന്തിയും കാണും. കാന്താരി മുളകും, ചുവന്നുള്ളിയും, പുളിയും അരച്ച് എടുത്തു അതില്‍ കുറച്ചു പച്ചവെളിച്ചെണ്ണയും ആവശ്യത്തിനു ഉപ്പും ചേര്‍ത്തുണ്ടാക്കുന്ന ചമ്മന്തി. അമ്മിക്കല്ലിലാണ് അരച്ചെടുക്കുക. ചെറുതായി അരചെടുക്കുകയെ ഉള്ളു. നന്നായി അരച്ചാല്‍ സ്വാദു കുറയും. ഹോ... ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നാവില്‍ വെള്ളം ഊറുന്നു. കഞ്ഞിക്ക് മാത്രല്ല പുഴുങ്ങിയ കപ്പയുടെ കൂടെ കഴിക്കാനും ഉഗ്രനാണ്. കപ്പ കിട്ടാന്‍ തുടങ്ങിയാല്‍ നാലുമണി പലഹാരം പിന്നെ മഞ്ഞള്‍പൊടിയും ഉപ്പും ഇട്ട് പുഴുങ്ങിയ കപ്പയും കാന്താരി മുളക് ചമ്മന്തിയും ആകും.

ഞാന്‍ ഇപ്പോ കാന്താരിമുളകിനു പകരം പച്ചമുളക് ചേര്‍ത്താണ് ചമ്മന്തി ഉണ്ടാക്കാര്. പക്ഷെ കാന്താരി മുളക് ചമന്തിയുടെ സ്വാദു കിട്ടില്ല. ഇടയ്ക്കു വല്ലപ്പോഴും ഇവിടേയും കാന്താരി മുളക് കിട്ടാറുണ്ട്‌.

പുളിയും മുളകും ചാലിച്ച ചമന്തിയും എനികിഷ്ടമാണ്. ചുവന്നുള്ളി ചതച്ചത് വെളിച്ചെണ്ണയില്‍ വഴറ്റി ഉണക്കമുളക് ചതച്ചതും കറിവേപ്പിലയും ചേര്‍ത്ത് ഒന്ന് മൂക്കുമ്പോള്‍ ഒരിത്തിരി വെള്ളത്തില്‍ പുളി കലക്കി ഒഴിച്ച് നന്നായി മിക്സ്‌ ചെയ്തു ആവശ്യത്തിനു ഉപ്പും ചേര്‍ത്താല്‍ പുളിയും മുളകും ചാലിച്ച ചമന്തിയായി. തൈരൊഴിച്ചു കുഴച്ച ചോറും ഈ ചമന്തിയും കൂടി ആയാല്‍ ഊണ് കുശാല്‍.....

5 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

വായിയ്ക്കുമ്പോള്‍ പോലും കൊതിയാകുന്നു...
:)

അജ്ഞാതന്‍ പറഞ്ഞു...

chemeen chammanthiye kurichu onnum kandilla!!!

Priya പറഞ്ഞു...

ശ്രീ പറഞ്ഞു...
വായിയ്ക്കുമ്പോള്‍ പോലും കൊതിയാകുന്നു...
:)

അങ്ങനെയാണെങ്കില്‍ ഒന്ന് ഉണ്ടാക്കി കഴിച്ചു നോക്കൂ :) അജ്ഞാതന്‍ പറഞ്ഞു...
chemeen chammanthiye kurichu onnum kandilla!!!

സ്വന്തം പേരില്‍ അഭിപ്രായം ഇടൂ. അപ്പൊ പറയാംട്ടോ ഇതിനുള്ള മറുപടി..

കണ്ണനുണ്ണി പറഞ്ഞു...

സ്വന്തമായി പാചകം ചെയ്യാതെ വേറെ വഴി ഇല്യ എന്നായപ്പോള്‍ ഞാന്‍ ആദ്യം ഉണ്ടാക്കാന്‍ പഠിച്ച കറി കളില്‍ ഒന്നാണു ചമ്മന്തി. പിന്നെ ഒരുപാട് തവണ ഗൃഹപാഠം ചെയ്തു ചെയ്തു.. ഇപ്പൊ പലതരം അടിപൊളി ചമ്മന്തി ഉണ്ടാക്കാന്‍ പഠിച്ചു.. ഹി ഹി ബാക്കി കറി ഒന്നും ഇപ്പോഴും കാര്യായി അറിഞ്ഞുടാട്ടോ..

Patchikutty പറഞ്ഞു...

ചമ്മന്തി Is my all time Favorite. No matter when and with what പുട്ട്, ചപ്പാത്തി, ചോര്‍, അപ്പം എന്തായാലും പ്രശ്നമില്ല... കുറെ നാളായി (അഞ്ചു വര്‍ഷം എങ്കിലും) ഉപ്പിലിട്ട മാങ്ങാ ചമ്മന്തി കൂട്ടിയിട്ട്‌. കൊതിയാകുന്നു ഓരോന്ന് ഒക്കെ പറഞ്ഞു കൊതിപ്പിക്കാതെ.