എല്ലാ വര്‍ഷവും തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ച് പൂരപറമ്പില്‍ വടക്കുംനാഥന്റെ കിഴക്കേ ഗോപുരത്തിനടുത്തായി എക്സിബിഷന് വരും. അത് മാര്‍ച്ച് ആദ്യ ആഴ്ച തുടങ്ങി മെയ് അവസാനം വരെ നീണ്ടു നില്ക്കും. സ്കൂള്‍ അവധിക്കാലം കൂടിയാണല്ലോ അപ്പോള്‍. നാട്ടിലുണ്ടായിരുന്നപോള് എല്ലാ വര്‍ഷവും ഞാനും എക്സിബിഷന് കാണാന്‍ പോകാറുണ്ട്. ഇന്ത്യയുടെ പല സ്ഥലങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ ഉണ്ടാകും. കളിപ്പാട്ടങ്ങള്‍, വള, മാല, പാത്രങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, തുണിത്തരങ്ങള്‍, ചെടികള്‍, എന്നുവേണ്ട ഒരു വിധം എല്ലാ സാധനങളും താരതമ്യേന കുറഞ്ഞ വിലക്ക് അവിടെ ലഭിക്കും.
കുട്ടിക്കാലത്ത് ഞാന്‍ എക്സിബിഷനില്‍ പോയിരുന്നത് കളിപ്പാട്ടങ്ങള്‍ ലക്ഷ്യമിട്ട് കൊണ്ടായിരുന്നു. അന്നത്തെ പ്രധാന ആകര്‍ഷണം ബോട്ട് ആയിരുന്നു. 2 രൂപയായിരുന്നു അതിനു വില എന്നാണ് എന്റെ ഓര്‍മ്മ. ഒരു വലിയ വട്ട പത്രത്തില്‍ നിറച്ചും വെള്ളം എടുത്തു ബോട്ട് അതില്‍ വെച്ച് ഉള്ളില്‍ ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് കത്തിച്ചാല്‍ പട പട.... ശബ്ദത്തില്‍ ഓടും. എല്ലാ കളിപ്പാട്ട സ്റ്റാളിനു മുന്‍പിലും ഒരു പാത്രം വെള്ളത്തില്‍ ഇങ്ങനെ ബോട്ടുകള്‍ ഓടുന്നുണ്ടാകും. അതുകണ്ടാല്‍ പിന്നെ ഏതേലും കുട്ടികള്‍ അത് വാങ്ങാതെ പോകാന്‍ സമ്മതിക്കുമോ. പക്ഷെ വീട്ടില്‍ കൊണ്ടുവന്നു 5 മിനിറ്റിനു ഉള്ളില്‍ അതിന്റെ കത്തിക്കല്‍ തീരും. അത് എന്ത് മാജിക് ആണാവോ?
പിന്നെ വാങ്ങാറുള്ളത് ബബിള്‍സ് ഉണ്ടാക്കാണത്. ഒരു ചെറിയ കുപ്പിയില്‍ സോപ്പും വെള്ളവും, അറ്റം വട്ടത്തില്‍ വളച്ച് വെച്ചിട്ടുള്ള പ്ലാസ്റ്റിക് കോലും... വെറും സോപ്പും വെള്ളമായിരുന്നില്ല തോന്നണു അത്. കാരണം അതിലുള്ള വെള്ളം തീരുമ്പോള്‍ സോപ്പും പോടീ കലക്കി ബബിള്‍സ് വരത്താന് നോക്കിയിട്ട് നടന്നിട്ടില്ല. ഇപ്പോ ക്ലോസ് അപ്പ്ന്റെ പരസ്യത്തില്‍ കാണാറുണ്ട് അത്തരത്തിലുള്ള ബബിള്‍സ് മേക്കര്‍. ഇവിടെ DSFനു പോകുമ്പോള്‍ ബബിള്‍സ് മേക്കറിന്റെ മോഡേണ്‍ വെര്ഷന് കാണാറുണ്ട് .
ഐസ് ക്രീം, പഞ്ഞി മിഠായി (cotton candy) , ചോളോപൊരി (popcorn), മുളകു ബജി, തുടങ്ങിയവയായിരുന്നു എക്സിബിഷ്നില്‍ എന്നെ ആകര്‍ഷിച്ചിരുന്ന മറ്റു സാധനങ്ങള്‍. യന്ത്ര ഊഞ്ഞാല് (giant wheel), ട്രെയിന്‍, ചെറിയ പൂളിലൂടെ ഓടുന്ന ബോട്ട് എന്നിവയിലൊക്കെ കയറാനും എനിക്ക് ഇഷ്ട്ടമായിരുന്നു.
ഇനി എന്നാ ഒന്ന് എക്സിബിഷ്നില്‍ പോകാന്‍ പറ്റുക. ചൂടിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏപ്രില്‍ മെയ് മാസങ്ങളില്‍ നാട്ടിലേക്കു വരുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ തോന്നുന്നില്ല. ഇവിടെ ACയില്‍ ജീവിച്ചു ബ്രോയിലര്‍ കോഴിയെ പോലെ ആയിരിക്കുന്നു എന്നതാണ് വാസ്തവം .
2009, മേയ് 12, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
6 അഭിപ്രായങ്ങൾ:
ഓര്‍മ്മകള്‍ കൊള്ളാം
കുട്ടിക്കാലത്തെ കുറിച്ചുള്ള മധുരമുള്ള ഓര്‍മ്മകള്‍ ഒരു നിമിഷം മനസ്സിലേക്ക് കൊണ്ട് തന്നതിന് ..നന്ദി..
ശ്രീ : നന്ദി
കണ്ണനുണ്ണി : Thank you..
ഇവിടെ ACയില്‍ ജീവിച്ചു ബ്രോയിലര്‍ കോഴിയെ പോലെ ആയിരിക്കുന്നു എന്നതാണ് വാസ്തവം .... ആ പറഞ്ഞത് സത്യം :-)
ഇവിടെ ACയില്‍ ജീവിച്ചു ബ്രോയിലര്‍ കോഴിയെ പോലെ ആയിരിക്കുന്നു എന്നതാണ് വാസ്തവം .... ആ പറഞ്ഞത് സത്യം :-)
priya nangalude veetilund ee yanthram, ini varumbol namukku bubble undaakki kalikyaam tto
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ