സിറ്റിയോട് ചേര്‍ന്നുകിടക്കുന്ന ഒരു ഗ്രാമമായിരുന്നു ഞങ്ങളുടേതു. ചെമ്പരത്തിയും കൊന്നയും പൂചെടിയും വെച്ചുപിടിപ്പിച്ച വേലികളും ടാറിടാത്ത ഇടവഴികളും ഉള്ള ഒരു കൊച്ചു ഗ്രാമം. ഞങളുടെ ഗ്രാമത്തിലെ ഓള് ഇന്ത്യ റേഡിയോ ആയിരുന്നു ജാനകിയേടത്തി. ( അന്ന് BBC പ്രചാരത്തില്‍ വന്നിട്ടില്ല.) നന്നേ മെലിഞ്ഞ ദേഹപ്രകൃതി, ഒരു 5അടി പൊക്കം, നീലം മുക്കിയ വെളുത്തതെന്നു പറയാവുന്ന മുണ്ടും കരിംപച്ച ബ്ലൌസും ഒരു തോര്‍ത്ത് മുണ്ടും ആയിരുന്നു വേഷം, കൈയ്യില്‍ എപ്പോഴും ഒരു തൂക്കു പാത്രവും വായിലെപ്പോഴും മുറുക്കാനും കാണും അതായിരുന്നു ജാനകിയേടത്തി. എനിക്ക് ഓര്മവെച്ച നാള് മുതല്‍ അവരുടെ മരണം വരെ യാതൊരു മാറ്റവും ഞാന്‍ അവരില്‍ കണ്ടിട്ടില്ല. ജാനകിയേടത്തി കാക്കിറച്ചി കഴിച്ചിട്ടുണ്ട് അതാ എന്നും ഒരുപോലിരിക്കുന്നത് എന്ന് ആളുകള്‍ കളിയായി പറയാറുണ്ടായിരുന്നു.
ജാനകിയേടത്തിക്ക് മക്കള്‍ ഉണ്ടയിരുന്നില്ല. ഭര്‍ത്താവു വളരെ മുന്‍പേ മരിച്ചുപോയി. പക്ഷെ മക്കളെപോലെ 32 പൂച്ചകള്‍ ഉണ്ടായിരുന്നു കൂട്ടിനു. അവര്‍ എന്നും രാവിലെ 7 മണിക്കും വൈകീട്ട് 3 മണിക്കും മെയിന്‍ റോഡിനടുത്തുള്ള വേലുമാന്റെ ചായകടയിലേക്ക് ചായ മേടിക്കാന്‍ പോകുക പതിവായിരുന്നു. എത്ര മഴയായാലും വെയിലായാലും അതിനു മാത്രം മുടക്കം വരുത്തില്ല. ചായ പക്ഷെ അവിടെ ഇരുന്നു കുടിക്കില്ല തൂക്കുപാത്രത്തില്‍ മേടിച്ചു വീട്ടില്‍ കൊണ്ടു വന്നേ കുടിക്കു. ചായ മേടിച്ചു വരുന്ന വഴിക്ക് എല്ലാ വീടുകളിലും കയറും. ഓരോ വീട്ടിലെയും ന്യൂസ് പിടിച്ചു അതെല്ലാം അടുത്ത വീടുകളില്‍ എത്തിച്ചിരുന്നത് ഈ സന്ദര്‍ശന സമയങ്ങളില്‍ ആയിരുന്നു. ഏതു വീട്ടില്‍ മീന്‍ മേടിക്കുന്നുണ്ടെങ്കിലും അതിന്റെ തലയും കുടലുമെല്ലാം ജാനകിയേടത്തിയുടെ മക്കള്‍ക്കുളളതാണ് (പൂച്ചകള്‍ക്ക്). അതുകൊണ്ട് ഒരു 10 മണിയാകുമ്പോള്‍ മീന്‍ വേസ്റ്റ് എടുക്കാന്‍ വരും. വലിയ ചെമ്പ് നിറയെ ചോറ് വെച്ചു ഈ മീന്‍ വേസ്റ്റ് ചേര്‍ത്താണ് പൂച്ചകള്‍ക്ക് കൊടുക്കുക. നെല്‍ കൃഷി ഉള്ളതോണ്ട് നല്ല കുത്തരി തന്നെയാണ് പൂച്ചകള്‍ക്ക് കൊടുത്തിരുന്നത്. ചായയും മുറുക്കാനും മാത്രം കഴിച്ചു ജീവിക്കുന്ന ജാനകിയേടത്തിക്ക് എന്തിനാ കുത്തരി??
ജാനകിയേടത്തി 'മമ്മൂട്ടിയുടെ' ഒരു ആരാധികയായിരുന്നു. കുറച്ചു ദൂരയുള്ള സിനിമ തിയറ്റ്റില് കളിക്കുന്ന സിനിമയുടെ പോസ്റ്ററുകള്‍ വേലുമാന്റെ കടേടെ മുന്‍പിലാണ് ഒട്ടിക്കുക. മമ്മൂട്ടിയുടെ സിനിമ പോസ്റ്റ്ര്‍ ഒട്ടിച്ച ദിവസം ജാനകിയേടത്തിക്ക് സ്വര്‍ഗം കിട്ടിയ പോലെയാണ്. ആരെങ്കിലും മമ്മൂട്ടിയെ കുറ്റം പറഞ്ഞാല്‍ അവര്കത് സഹിക്കില്ലായിരുന്നു. ദൂരദര്‍ശനില്‍ മമ്മൂട്ടിയുടെ സിനിമ വരുന്ന ആഴ്ചകളില്‍ അടുത്ത വീട്ടിലെ tvക്ക് മുന്പില് നേരത്തെ സ്ഥാനം പിടിക്കുമായിരുന്നു. നാന സിനിമവാരിക മുടങ്ങാതെ എവിടുന്നെങ്കിലും സങ്കടിപിച്ചു ആരേങ്കിലേം കൊണ്ടു വായിപിച്ചു ആ വാര്‍ത്തകളും എല്ലാ വീടുകളിലും എത്തികാറുണ്ടയിരുന്നു.
ഇന്നത്തെ കാലത്താണെങ്കില്‍ ജാനുFM എന്ന് വിളിക്കാമായിരുന്നു. നാട്ടുവിശേഷങ്ങള്‍, വീടുവിശേഷങ്ങള്, പരദൂഷണം, സിനിമ ന്യൂസ്, രാഷ്ട്രീയം അങ്ങനെ ഒരു വിധം എല്ലാ വാര്‍ത്തകളും ആ FM വഴി ലഭ്യമായിരുന്നു. വഴിയിലൂടെ പുതിയ ആളുകള്‍ ആരെങ്കിലും പോകുന്ന കണ്ടാല്‍ അമൂമ്മ പറയും ജാനു വന്നാല്‍ അറിയാം ആരാ? ഏത് വീടിലേക്ക് വന്നതാ? എന്തിനാ വന്നത്? എന്നൊക്കെന്നു. ഇടവഴികളില്‍ മൊട്ടിട്ടിരുന്ന ചെറിയ പ്രണയങ്ങള്‍, പുതിയതായി കല്യാണം കഴിച്ചുകൊണ്ട് വരുന്ന പെണ്‍കുട്ടികളുടെ സ്വഭാവം, കിട്ടിയ സ്രീധനത്തിന്റെ കണക്ക് അങ്ങനെ ജാനകിയേടത്തിക്ക് അറിയാത്ത കാര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മരിക്കുന്നതിനു ഒരാഴ്ച്ച മുന്‍പ് അവര്‍ കിടപ്പിലായി. അവസാനം 32 പൂച്ചകളെയും തനിച്ചാക്കി അവര്‍ വിടപറഞ്ഞു. ജാനകിയേടത്തിടെ ജീവനറ്റ ശരീരത്തിന് ചുറ്റും പകച്ചിരുന്നിരുന്ന പൂച്ചകള്‍... ആ ചിത്രം മായാതെ ഇന്നും എന്റെ മനസില്‍ ഉണ്ട്. അവരുടെ മരണത്തിനു ശേഷം അവര്‍ മക്കളെപോലെ വളര്‍ത്തിയിരുന്ന പൂച്ചകളെ ചില നിക്രിഷ്ടമനുഷ്യര് കൊന്നു തിന്നു എന്ന വാര്‍ത്തയും കേള്‍ക്കാന്‍ കഴിഞ്ഞു.
ഇന്നിവിടെ ഈ മണലാരണ്യത്തിലെ ഫ്ലാറ്റ് എന്നു ഓമനപേരിട്ടു വിളിക്കുന്ന നാലു ചുവരുകള്‍ക്കുള്ളില്‍ അടുത്ത ഫ്ലാറ്റില്‍ ആരാണെന്നുപോലും അറിയാതെ ഒതുങ്ങികൂടുമ്പോള്‍ ഒരു ജാനകിയേടത്തി ഉണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചു പോകുന്നു...............
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
7 അഭിപ്രായങ്ങൾ:
simple subject...simple language..but very interesting read!! good going priyaz...keep posting.
എന്റെ നാട്ടിലും ഉണ്ട് പൂച്ചയും പട്ടിയെയും ഒക്കെ വളര്‍ത്തുന്ന ഒരു ഏടത്തി. നല്ല എഴുത്ത് .
manoharamaya shaili.. valare lalitham... ormakalude cheppu thurankan preripikunna shaili..
keep it up Priya...
nanduettan
നല്ല ഭാഷ,
ഇത്തരം ജാനകിയേട്ടത്തിമാർ ഗ്രാമത്തിനു മാത്രം സ്വന്തം!
ഗൃഹാതുരത്വം ഉണര്‍ത്തുന്ന ലേഘനം ..
paradooshanam kelkkan pattathathinte sangadam kanan kazhiyunnu
good one Priyaze...avasanathe para too..ishtapettu...lol
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ