പാടത്തേക്കു കുറച്ചു ദൂരം പോകണം എങ്കിലും ഇടക്ക് വേറെ വീടുകള്‍ ഒന്നും ഇല്ലാത്തതു കൊണ്ടു മഴക്കാലമായാല്‍ തവളകളുടെ 'പോക്രാം പോക്രാം' കരച്ചില്‍ ഉമ്മ്രത്തിരുന്നാല്‍ കേള്‍ക്കാമായിരുന്നു. രാത്രി കാലങ്ങളില്‍ പെട്രോമാക്സും, ചാക്കും കൊണ്ടു മൂന്നാലു ആളുകള്‍ പാടത്തേക്കു പോകുന്നത് കാണാം. അവര്‍ ഭക്ഷണം കഴിക്കാത്ത വികൃതി കുട്ടികളെ പിടിക്കാന്‍ പാടത്തിനപ്പുറമുള്ള തോട് കടന്നു പോവുകയാണ് എന്നയിരുന്നു ചെറുപത്തില്‍ അമ്മ എന്നെ പറഞ്ഞു വിശ്വസിപ്പീച്ചിരുന്നത്. അവരാണത്രേ കുട്ടികളെ കണ്ണ് കുത്തി പൊട്ടിച്ചും കൈയും കാലും ഒടിച്ചും ഭിക്ഷക്കിരുത്തുന്നത്. പിന്നെ പിന്നെ കുട്ടികളെ പിടുത്തക്കാരുടെ പെട്രൊമാക്സിന്‍റെ വെളിച്ചം ദൂരത്തുനിന്നു കാണുമ്പോഴേക്കും ഞാന്‍ അമ്മയുടെ പുറകില്‍ ഒളിക്കുമായിരുന്നു.
കുട്ടികളെയല്ല അവര്‍ തവളയെ പിടിക്കാനാണ് രാത്രി കാലങ്ങളില്‍ മഴയും ഇരുട്ടും പാബുകളെയും വകവെക്കാതെ പോകുന്നത് എന്ന് മനസ്സില്ലാകുന്ന പ്രായമായപോള്‍ പിന്നെ അതെന്തിനു? എന്നായി എന്‍റെ അടുത്ത സംശയം. പലരും പലതും പറഞ്ഞു. ഷാപ്പില്‍ കറി വെക്കാനാണ്, തവളയുടെ കാല് പൊരിച്ചു കഴിച്ചാല്‍ വേഗത്തില്‍ ഓടാനും ചാടാനും പറ്റും അതുകൊണ്ട് കള്ളന്‍മാര്‍ മേടിച്ചു കഴിക്കും, കോളേജില്‍ വില്‍ക്കാനാണ് കുട്ടികള്ക്കു പഠിക്കാന്‍, തുടങ്ങി പലതും. വാസ്തവത്തില്‍ എന്തിനായിരിക്കും അവര്‍ മഴയത്ത് ഇരുട്ടിനെയും ക്ഷുദ്ര ജീവികളെയും അവഗണിച്ച് ഇത്ര കഷ്ടപ്പെട്ട് ആ പാവം തവളകളെ പിടിച്ചിരുന്നത്???
2009, ഫെബ്രുവരി 18, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
4 അഭിപ്രായങ്ങൾ:
കറി വയ്ക്കാന്‍ തന്നെയാവും. തവളക്കാല്‍ നല്ല ടേസ്റ്റാ. പക്ഷെ അതുകഴിച്ചാല്‍ വേഗത്തില്‍ ഓടാനും ചാടാനും പറ്റുമോന്ന് അറിയില്ല. :-)
തവള ഇറച്ചീടെ റ്റേസ്റ്റ് വേറേ ഒരു ഇറച്ചിക്കും ഇല്ലാ, അതു കഴിച്ചാലേ അതിന്റെ ഗുണം അറിയ്യാന്‍ പറ്റൂ .. അതും അല്ല, അതാണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും പ്യുവര്‍ ഇറച്ചി .. കണ്ണാടി പോലിരിക്കും, കണ്ടാല്‍ .. :)
yes yes
curry vekkana priye. nan kazhichittund, it so tasty.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ