അർമേനിയ - രണ്ടാം ദിവസം
രാവിലെ 8 മണിക്ക് എഴുന്നേൽക്കാൻ അലാറം വെച്ചിട്ടായിരുന്നു ഉറങ്ങാൻ കിടന്നതു. നല്ല തണുപ്പും ചെറിയ രീതിയിൽ മഴയും ഉണ്ടായിരുന്നു. പുതപ്പിനുള്ളിൽ ചുരുണ്ടു കിടന്നു ഉറങ്ങാൻ പറ്റിയ ക്ലൈമറ്റ്. ഉറങ്ങാൻ അല്ലല്ലോ അർമേനിയ കാണാൻ അല്ലെ വന്നത് എന്ന ചിന്തിച്ചപ്പോൾ എഴുനേൽക്കാനുള്ള മടി എല്ലാം പമ്പകടന്നു. എഴുന്നേറ്റു റെഡി ആയി ബ്രേക്ഫാസ്റ്റ് കഴിക്കാനായി ഹോട്ടൽ റസ്റ്റോറന്റ് പോകുമ്പോൾ എന്തായിരിക്കും ഇവിടുത്തെ സ്പെഷ്യൽസ് എന്നായിരുന്നു ചിന്ത. ഇന്റർനാഷണൽ റസ്റ്റോറന്റ്കളിൽ സ്ഥിരം കാണുന്ന ബ്രേക്ഫാസ്റ്റ് ബുഫേ പോലെ ഒരു പാട് ഐറ്റംസ് ഒന്നും ഇല്ലായിരുന്നു. ബ്രഡ്, കോൺഫ്‌ളക്‌സ്, പുഴുങ്ങിയ മുട്ട, ബട്ടർ, ജാം, സോസേജ് എന്നിവ കൂടാതെ അർമേനിയൻ സ്പെഷ്യൽ ആയ ലവാഷ്, റൈസ്, ജ്യൂസുകൾ, വിവിധത്തരം ചീസുകൾ....
ട്രിപ്പ് പോയാൽ പുഴുങ്ങിയ മുട്ട ആണ് കൂടുതലും പ്രാതലിനു ഞാൻ തിരഞ്ഞെടുക്കാറ്. 2 പുഴുങ്ങിയ മുട്ടയും ഒരു ഗ്ലാസ് വെള്ളവും ആയാൽ ഉച്ചവരെ നല്ല ഉഷാറായി നടക്കാൻ പറ്റും. പിന്നെ വയർ കേടാകുമെന്ന പേടിയും വേണ്ട.
കൃത്യം 9 മണിക്ക് തന്നെ എല്ലാവരും റിസപ്ഷനിൽ എത്തി. ഞങ്ങളുടെ ടൂർ ഗൈഡ് കാത്തുനിൽക്കുന്നുണ്ടായിരുന്നു. അർമേനിയയിലെ പ്രധാന സ്ഥലങ്ങൾ അന്നായിരുന്നു കാണാൻ പ്ലാൻ ചെയ്തിരുന്നത്. ഇന്ന് ഒരു മഴ ദിവസം ആണെന്നും എല്ലാ സ്ഥലങ്ങളും കാണാൻ സാധിക്കുമോന്നു സംശയം ആണെന്നും ഗൈഡ് ഓർമിപ്പിച്ചു. എങ്കിലും കൃത്യ സമയത്തു തന്നെ ഞങ്ങൾ യാത്ര തിരിച്ചു.

ജെഗാർഡ് മോൺസ്റ്ററി (Geghard Monastery) കാണാൻ ആണ് ആദ്യം പോയത്. അസാത് (Azat Valley) താഴ്‍വാരങ്ങളിലൂടെ യാത്ര ചെയ്തു വേണം ജെഗാർഡ് മോൺസ്റ്ററിയിൽ എത്താൻ. പുൽച്ചെരുവുകൾ മഞ്ഞുമൂടാൻ തയ്യാറായി നിൽക്കുന്നു. മരങ്ങളെല്ലാം ഇലപൊഴിച്ചു നില്കുന്നു. ഇലകൾ ഒഴിഞ്ഞ ശിഖിരങ്ങളിൽ നിറയെ ഗ്ലു വെച്ച് ഒട്ടിച്ച പോലെ ആപ്പ്രികോട്ട്, ഗോൾഡൻ ആപ്പിൾ എന്നിവ വിളഞ്ഞു നിൽക്കുന്നത് കാണാം. പുറമേ മഴ പെയ്തുകൊണ്ടേ ഇരുന്നു. അത് കൊണ്ട് തന്നെ തഴവാരത്തിന്റെ മനോഹാരിത ക്യാമറയിൽ പകർത്താനായില്ല. മഞ്ഞു കാലത്തേക്കാൾ അർമേനിയ പ്രകൃതി രമണീയമാകുക വസന്ത കാലത്തായിരിക്കും ... പച്ച വിരിച്ച പുൽമേടുകളും കായ്ച്ചു നിൽക്കുന്ന ആപ്പിൾ മരങ്ങളും....ആ.... ഹ... മഞ്ഞു പുതഞ്ഞ താഴ്വാരങ്ങളെക്കാൾ കണ്ണിനു കുളിർമ നൽകുക എന്നും പച്ചപ്പ് തന്നെ എന്ന് മനസ്സിൽ ഓർത്തുപോയി. താഴ്വാരങ്ങൾ താണ്ടി ജെഗാർഡ് മോൺസ്റ്ററിയിൽ എത്തിയപ്പോൾ 11.30 ആയി.
ജെഗാർഡ് മോൺസ്റ്ററി എന്താണെന്നു അറിയണ്ടേ?
ജെഗാർഡിന്റെ ചരിത്രത്തിന് 1500 വർഷത്തിലേറെ പഴക്കം ഉണ്ട്. യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഉൾപ്പെട്ട ഈ സ്മാരകങ്ങൾ 4 മുതൽ 13 വരെ നൂറ്റാണ്ടിൽ നിർമ്മിക്കപെട്ടവയാണ്. സെന്റ് ഗ്രിഗറി ദി ഇല്ലുമിനേറ്റർ പാരമ്പര്യമനുസരിച്ചാണ് ഈ മഠം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ആദ്യകാലത്തു ഈ മഠം ഒരു ചെറിയ ഗുഹ ചാപ്പലായിരുന്നു. മഠത്തിന്റെ യഥാർത്ഥ പേര് ഒരു കാലത്ത് അയ്റിവാങ്ക് (Ayrivank) എന്നായിരുന്നു, അർമേനിയൻ ഭാഷയിൽ “ഗുഹ മഠം” എന്നർത്ഥം. എ ഡി നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അർമേനിയയിൽ ക്രിസ്തുമതം ഒരു മതമായി സ്വീകരിച്ചതിനെത്തുടർന്നാണ് ഈ മഠം നിർമ്മിച്ചത്. കത്തീഡ്രൽ, പേർഷ്യൻ രാജകുമാരന്മാരുടെ കുടുംബ ശവകുടീരം, വിവിധ സെല്ലുകൾ എന്നിവ പാറ മുറിച്ചാണ് നിർമിച്ചിരിക്കുന്നത്.
ജെഗാർഡ് എന്ന പേര് മാറ്റിയതിനു പിന്നിൽ ഒരു പരമ്പര്യം ഉണ്ട്.
റോമൻ സൈനികർ ക്രിസ്തുവിന്റെ മൃതദേഹം ക്രൂശിൽ തറച്ചത് കുന്തമുന ഉപയോഗിച്ചാണ് എന്ന് പറയപ്പെടുന്നു. അതിന്റെ സ്മരണാർത്ഥം ആണ് ജെഗാർഡ് എന്ന പേര് നൽകപ്പെട്ടത്. ജെഗാർഡ് എന്നാൽ കുന്തമുന എന്നാണ് അർമേനിയൻ ഭാഷയിൽ.
കൗതുകകരമായ ഇതിഹാസങ്ങളും പാരമ്പര്യങ്ങളും മഠവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ജെഗാർഡ് സഹായിക്കുന്നു എന്ന വിശ്വാസമുണ്ട്. മഠത്തിന്റെ പുറം ഭിത്തികളിൽ വിടവുകൾ കാണാം. കല്ലുകൾ ശരിയായ വിധം വെച്ച് ആ വിടവുകൾ അടക്കാൻ കഴിഞ്ഞാൽ നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും എന്നാണ് വിശ്വാസം. മഠത്തെ മറ്റുള്ളവയിൽ നിന്ന് വേർതിരിക്കുന്ന മറ്റൊരു സവിശേഷ വസ്തുത സഭയ്ക്കുള്ളിൽ തന്നെ ഒഴുകുന്ന വിശുദ്ധ നീരുറവയാണ്. നീരുറവയിലെ വെള്ളം വിശുദ്ധമായി കണക്കാക്കപ്പെടുന്നു. ആ വിശുദ്ധ വെള്ളം ദേഹത്ത് തളിച്ചാൽ മാറാവ്യാധികൾ സുഖപ്പെടും എന്ന് വിശ്വസിക്കുന്നു. ഈ പറഞ്ഞത് അത്രയും ചരിത്രം.
ഇനി ഞങ്ങൾ കണ്ടത് പറയാം . അവിടെ അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു. സ്വറ്ററിനു മുകളിലൂടെ റൈൻകോട്ടും വലിച്ചു കയറ്റി ബസ്സിൽ നിന്നിറങ്ങി മൊണാസ്റ്ററി ലക്ഷ്യമാക്കി നടന്നു. പാറക്കല്ലുകൾ പതിച്ച ചെരിഞ്ഞ നടപ്പാത കയറി വേണം മൊണാസ്റ്ററിക്കുള്ളിൽ എത്താൻ. പാതയുടെ തുടക്കത്തിലായി ചെറിയ തട്ടുകടകൾ ഉണ്ടായിരുന്നു. ഫ്രൂട്ട് ലതർ, ഫ്രൂട്ട് റോൾ അപ്പ്, കീചെയിനുകൾ, ഫ്രിഡ്ജ് മാഗ്നെറ്റുകൾ എന്നിവ അവിടെ വിൽപനക്കായി വെച്ചിരുന്നു. മൊണാസ്റ്ററി എത്തുമ്പോഴേക്കും തണുത്തു മരവിച്ചു പോയി. മഴ എന്നല്ല ഐസ് വാട്ടർ കോരി ഒഴിക്കുന്ന പോലെയാണ് തോന്നിയത്. കൂടെ നല്ല കാറ്റും. മൊണാസ്റ്ററിക്കുള്ളിൽ കയറിയപ്പോൾ തണുപ്പിന് അല്പം ശമനം കിട്ടി.
പാറകൾ തുരന്നു നിർമിച്ച ഒരു ചർച്ച്. ഇരുളടഞ്ഞ ഗുഹാ അന്തരീക്ഷം. അൾത്താരയിൽ ഒഴികെ എവിടെയും വെളിച്ചം ഇല്ല. അൾത്താരയിലെ ചിത്രങ്ങൾ നിറംമങ്ങി തുടങ്ങിയിരിക്കുന്നു. പാറകൾക്കിടയിലെ വിടവുകളിലൂടെ ഉള്ളിലേക്ക് മഴ വെള്ളം വീണു കൊണ്ടിരിക്കുന്നു.
ചുമരിൽ മുഴുവൻ കാലം മായ്ച്ചു തുടങ്ങിയിരിക്കുന്ന അവ്യക്തമായ കൊത്തുപണികൾ. ചില കുരിശുകളുടെ രൂപങ്ങൾ മാത്രം തിരിച്ചറിയാൻ സാധിച്ചു. ഇടുങ്ങിയ അറകളും മച്ചും ഒക്കെ ഉള്ള ഒരു ഗുഹ. അൾത്താരയുടെ ഇടതു വശത്തുള്ള ഒരു അറക്കുള്ളിലായി സധാ സമയം ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു നീർച്ചാൽ ഉണ്ട്. അതിലെ വിശുദ്ധ ജലം ഞങ്ങളും എടുത്തു ദേഹത്ത് തളിച്ചു. പിന്നെ അവിടുന്ന് ഇറങ്ങി ബസ് ലക്ഷ്യമാക്കി നടന്നു. ഗ്ലവ്സ് അഴിച്ചാൽ കൈകൾ മരവിക്കുന്ന അത്രയ്ക്ക് തണുപ്പ്. അത് കൊണ്ട് തന്നെ ഫോട്ടോസ് അധികം എടുക്കാൻ സാധിച്ചില്ല.
അവിടെ നിന്നും ഞങ്ങൾ പിന്നീട് പോയത് നോയാൻ അയ്ഗി റസ്റ്റോറൻറ്ലേക്കാണ് (Noyan Aygi Restaurant). അർമേനിയൻ ബ്രഡ് ആയ ലവാഷ് പാരമ്പരാഗതമായ രീതിയിൽ പാചകം ചെയുന്നത് കാണാനും, ഞങ്ങൾക്കുള്ള ഉച്ചഭക്ഷണവും ആ റെസ്റ്റോറന്റിൽ ആയിരുന്നു ഒരുക്കിയിരുന്നത്. ജെഗാർഡ് മോൺസ്റ്ററിയിൽ നിന്നും വലിയ ദൂരം ഇല്ലായിരുന്നു റസ്റ്റോറൻറ്ലേക്ക്. 1 മണി ആകുമ്പോഴേക്കും ഞങ്ങൾ അവിടെ എത്തി. ഒരു ചെറിയ റസ്റ്റോറൻറ്. പ്രധാന കവാടം കടന്നു ചെല്ലുമ്പോൾ കല്ലുകൾ പാകിയ മുറ്റം, ഇടതു ഭാഗത്തായി ലാവാഷ് ഉണ്ടാക്കുന്ന സ്ഥലം അതിനു അപ്പുറത്തായി കൗതുകവസ്തുക്കൾ വിൽക്കുന്ന ഒരു ചെറിയ ഷോപ്പ്. വലതു ഭാഗത്തായി ബാത്‌റൂംസ്. മുറ്റത്തിന് നേരേ മധ്യത്തിലായി ഭക്ഷണം കഴിക്കാനുള്ള ഹാൾ. ഏറി വന്നാൽ ഒരു 50 പേർക്ക് ഇരിക്കാൻ ഉള്ള സൗകര്യം മാത്രം ഉള്ള ഗ്ലാസ് ചുമരുകൾ ഉള്ള ചെറിയ ഹാൾ.
ആദ്യമായി ഞങൾ പോയത് ലാവാഷ് ഉണ്ടാകുന്നതു കാണാൻ ആണ്. ഷൂ കവർ ചെയ്യാൻ ആയി ഡിസ്പോസിബിൾ കവറുകൾ ധരിപ്പിച്ചു ഞങ്ങളെ അകത്തേക്ക് കയറ്റി. 60 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന ഒരു അമൂമ്മ അവിടെ നിന്ന് ലാവാഷ് ഉണ്ടാക്കുന്നു. വരുന്നവരെയും പോകുന്നവരെയും ഒന്നും അവർ ശ്രദ്ധിക്കുന്നേ ഇല്ല. മൈദ ഉപ്പും വെള്ളവും ചേർത്ത് കുഴച്ചു ഉണ്ടാക്കിയ മാവു വലിയ ഉരുളകളാക്കി എടുത്തു വലിയ ചപ്പാത്തി പലകയിൽ വെച്ച് പരാതി കൈകളിൽ എടുത്തു വീശി കട്ടിയുള്ള തലയിണയിൽ വെച്ച് ഒന്ന് കൂടി വലിച്ചു വലുതാക്കി തൊട്ടടുത്തുള്ള തന്തൂരി അടുപ്പു പോലെ ഉള്ള ഒന്നിൽ ചുട്ടെടുക്കുന്നു. നാൻ പോലെ തന്നെ ആണ് രുചി.

മൊണാസ്റ്ററിക്കുള്ളിൽ കൊറച്ചെങ്കിലും വെളിച്ചം ഉള്ള ഒരേ ഒരു സ്ഥലം.അൾത്താര.

ലാവാഷ് ഉണ്ടാക്കുന്നത് കണ്ടു കഴിഞ്ഞപ്പോഴേക്കും ഉച്ച ഭക്ഷണം കഴിക്കാൻ ഞങ്ങൾ റെഡി ആയിരുന്നു. എന്തായിരിക്കും ഭക്ഷണം? ടേസ്റ്റ് ഇഷ്ടപ്പെടുമോ? ഭക്ഷണം സിമ്പിൾ ആയിരുന്നു. ഒരുപാട് വിഭവങ്ങൾ ഒന്നും ഇല്ലായിരുന്നു. ബാലൻസ്ഡ് ഡയറ്റ് എന്നൊക്കെ പറയുന്നത് ഇവരുടെ ഭക്ഷണരീതിയിൽ കൃത്യം ആണ്.
കൂണും ക്രീമും ചേർത്ത് ഉണ്ടാക്കിയ ചോറ്, ടൊമാറ്റോ - കുക്കുമ്പർ - പാഴ്സിലി ലീവ്സ് സലാഡ് , തന്തൂരി ചിക്കൻ, ക്യാബേജ് - കാരറ്റ് സലാഡ് ഇവയായിരുന്നു ഭക്ഷണം. വിചാരിച്ചതു പോലെ അല്ല നമുക്ക് ഇഷ്ടപെടുന്ന രുചി ആയിരുന്നു.
ഭക്ഷണശേഷം കൗതുക വസ്തുക്കൾ വിൽക്കുന്ന ഷോപ്പിൽ കയറി. അർമേനിയൻ സ്മാരകങ്ങൾ ആലേഖനം ചെയ്തിട്ടുള്ള കീ ചെയിനുകൾ, ഫ്രിഡ്ജ് മാഗ്നെറ്റുകൾ, ശില്പങ്ങൾ എന്നിവയുടെ മനോഹരമായ ഒരു ശേഖരം തന്നെ ഉണ്ടായിരുന്നു അവിടെ.
അർമേനിയൻ പാവകൾ
തേൻ ബോട്ടിലുകൾ
ഫ്രിഡ്ജ് മാഗ്നറ്റ്സ്
അവിടുന്ന് പിന്നെ പോയത് ഗാർണി ടെംപിൾ കാണാൻ ആണ്. റെസ്റ്റോറന്റ്ൽ നിന്നും നടന്നു പോകാൻ ഉള്ള ദൂരമേ ഉണ്ടായിരുന്നുള്ളു. 5 മിനിറ്റ് ദൂരം. ഗ്രീക്ക്-റോമൻ ശൈലിയിലുള്ള കെട്ടിടവും സ്മാരകവും - എ ഡി ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ (King Tiridates) തിരിഡേറ്റ്സ് ഒന്നാമൻ രാജാവ് സൂര്യ ദേവനെ ആരാധിക്കുന്നതിനായി നിർമിച്ചതാണ് ഈ ആരാധനാലയം എന്ന് പറയപ്പെടുന്നു. നാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അർമേനിയ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതിനുശേഷം, തിരിഡേറ്റ്സ് മൂന്നാമന്റെ സഹോദരിയായ കോസ്രോവിദുഖിന്റെ രാജകീയ വേനൽക്കാല വസതിയായി ഇത് മാറ്റി.
ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു. കവാടം കടന്നു ക്ഷേത്രം എത്താൻ ഒരു കിലോമീറ്ററോളം നടക്കണമായിരുന്നു. കരിങ്കല്ല് പാകിയ വിശാലമായ നടവഴിയുടെ അവസാനത്തിലായി തലയെടുപ്പോടെ നിൽക്കുന്ന ഗാർനി ക്ഷേത്രം. ക്ഷേത്രത്തെ ചുറ്റി പർവ്വതങ്ങൾ. ഉയരമുള്ള ഉള്ള കൽപ്പടവുകൾ കയറി വേണം പ്രതിഷ്ഠ ഉണ്ടായിരുന്നു എന്ന് പറയുന്ന ഭാഗത്തു...നമ്മുടെ രീതിയിൽ പറഞ്ഞാൽ ശ്രീകോവിലിൽ എത്താൻ. ഓരോ പടി കയറുമ്പോഴും മനുഷ്യന്റെ അഹന്ത കുറയണം. അതിനായി ഓരോ പടവുകൾ കയറുമ്പോഴും നമ്മുടെ നെറ്റി കാൽമുട്ടിൽ തട്ടുന്ന വിധത്തിൽ ആണ് പടവുകൾ നിർമിച്ചിരിക്കുന്നത്.
ഗാർണി ടെംപിൾ
ഗാർണി ടെംപിളിൽ നിന്നും എൻട്രൻസിലേക്കുള്ള വ്യൂ
ഗാർണി ടെംപിൾ
ഗാർണി ടെംപിൾ സൈഡ് വ്യൂ
വിഗ്രഹങ്ങളോ, ശിലകളോ ഒന്നും ഇല്ലാതെ ഒഴിച്ചിട്ടിരിക്കുകയാണ് ക്ഷേത്രത്തിനകം. മുൻപ് അവിടെ അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് ഞങ്ങളുടെ ടൂറിസ്റ്റ് ഗൈഡിയനും അറിയില്ലായിരുന്നു. അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ തന്നെ നാലാം നൂറ്റാണ്ടിൽ തന്നെ അതെല്ലാം മാറ്റിയിരിക്കാം.
ഗാർണി ക്ഷേത്രത്തിനു ഉൾവശം
കാസ്കെയ്ഡ് കോംപ്ലക്സ്, അറാറത്ത് ബ്രാണ്ടി ഫാക്ടറി എന്നിവയായിരുന്നു പിന്നീടു പോയ സ്ഥലങ്ങൾ. അതിനെ കുറിച്ച് അടുത്ത ഭാഗത്തിൽ വിശദമായി എഴുതാം.
തുടരും ..........
<script async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-6566305144876909" crossorigin="anonymous"></script> <ins class="adsbygoogle" style="display:block" data-ad-format="fluid" data-ad-layout-key="-fr-o-5p-dx+1j6" data-ad-client="ca-pub-6566305144876909" data-ad-slot="6103443531"></ins> <script> (adsbygoogle = window.adsbygoogle || []).push({}); </script>
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ