ക്ഷേത്രത്തിലേക്കുള്ള റോഡ്
കിഴക്കോട്ടും പടിഞ്ഞാട്ടുമായി 2 കവാടങ്ങളാണ് ക്ഷേത്രത്തിനു ഉള്ളത്. കിഴക്കേ നടക്കു മുന്‍പിലായാണു ക്ഷേത്ര കുളം സ്ഥിതി ചെയ്യുന്നതു.
ക്ഷേത്ര കുളം
കിഴക്കോട്ടു ദര്‍ശനം നല്കി ഇരിക്കുന്ന ത്രിമൂര്‍ത്തികള്‍ക്കൊപ്പം ഗണപതിയും ക്യഷ്ണനും അയ്യപ്പനും ഉപ പ്രതിഷ്ഠകളായി ഉണ്ട്.
ക്ഷേത്രം
ഈ ക്ഷേത്രത്തെ കുറിച്ച് ഐതീഹ്യങ്ങള്‍ പലതും ഉണ്ട്. സന്താനങ്ങള്‍ ഇല്ലാതിരുന്ന അത്രി മഹര്‍ഷിക്കും ഭാര്യ അനസൂയക്കും 100 വര്‍ഷം നീണ്ടു നിന്ന കഠിന തപസിനൊടുവില്‍ ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനും പ്രത്യക്ഷപെട്ടു വരം നല്‍കി അനുഗ്രഹിച്ചത് ഇവിടെ വെച്ചാണ് എന്നാണ് ഒരു ഐതിഹ്യം. അത്രി മഹര്‍ഷിക്കും ഭാര്യ അനസൂയക്കും മോക്ഷം നല്കാന്‍ ത്രിമൂര്‍ത്തികള്‍ ശിശുക്കളായ് രൂപമെടുത്തു വന്നതു ഇവിടെ വെച്ചാണ് എന്നതാണ് മറ്റൊരു ഐതിഹ്യം.
പ്രസാദം
ധനു മാസത്തിലെ തിരുവാതിരയോടനുബന്ധിച്ച് നടത്തിവരുന്ന മൂന്നു ദിവസത്തെ ജയാബലിയാണ് ഇവിടുത്തെ പ്രധാന ഉത്സവം. തിരുവാതിര നാളില്‍ ഉച്ചക്കുള്ള പെരും പൂജയും രാത്രിയിലെ ദണ്ഡു മുറിച്ചു തൊഴലും പ്രധാനമാണു. ശിവരാത്രിയും പ്രതിഷ്ഠാ ദിനവും ആണു ഇവിടുത്തെ മറ്റു ആഘോഷങ്ങള്‍.
1 അഭിപ്രായം:
അതിവിശിഷ്ടമായ ക്ഷേത്രം
ഓം നമോ ഭഗവതെ ശങ്കരനാരായണായ:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ