2009, സെപ്റ്റംബർ 13, ഞായറാഴ്‌ച

ഓണം 2009

ഈ മണലാരണ്യത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും ഞങ്ങള്‍ ഓണം ആഘോഷിച്ചു. 6 കൊച്ചു കുടുബങ്ങളും, 2 ബാചിലേഴ്സും... എല്ലാരും ചേര്‍ന്ന് പൂക്കളം ഇട്ടു. പിന്നെ സദ്യ.. 3ഉം 4ഉം വിഭവങ്ങള്‍ വീതം ഓരോ കുടുബങ്ങളും കൊണ്ടു വന്നു. പരിപ്പു-നെയ്യ്, സാബാര്‍, രസം, തോരന്‍, അവിയല്‍, കാളന്‍, ഓലന്‍, കൂട്ടുകറി, പൈനാപ്പിള്‍ കിച്ചടി, ഇഷ്ടു, ഇഞ്ജി തൈര്, പുളിഞ്ജി, അച്ചാര്‍, കൊണ്ടാട്ടം, പപ്പടം, പഴം, പാലട പായസം, പഴപ്രഥമന്‍ എന്നിവ കൂട്ടി ഗംബീരമായ ഓണസദ്യ. അതിനു ശേഷം വിവിധ തരം ഓണകളികള്‍. അങ്ങനെ ഒരു ഓണം അല്ല ഒരു വര്‍ഷം കൂടി കടന്നു പോയി......



ഞങ്ങളുടെ കൊച്ചു പൂക്കളം.


ഓണസദ്യ.

1 അഭിപ്രായം:

കണ്ണനുണ്ണി പറഞ്ഞു...

ആഹ ..ചെറുതെന്ന് ആരാ പറഞ്ഞെ.. അടിപൊളി പൂക്കളം ആയിരുന്നല്ലോ.. ഓണ സദ്യേം കണ്ടിട്ട് കേമായിട്ടുണ്ട് ..