സൗദി, കുവൈറ്റ്, ഒമാന്‍, ബഹറിന്‍, UAE എന്നിവയൊക്കെ വേറെ വേറെ രാജ്യങ്ങളാണെന്ന അറിവ് ഇപ്പോഴും പലര്‍ക്കും ഇല്ല. ഈ രാജ്യങ്ങളെല്ലാം ചേര്‍ത്ത് ഗള്‍ഫ് എന്ന ഒറ്റ പേരിലല്ലേ നമ്മള്‍ മലയാളികള്‍ക്ക് അറിയുമായിരുന്നുള്ളു . കേരളമാണോ ഇന്ത്യയാണോ വലുത് എന്ന സംശയം അറബികള്‍ക്കിടയില്‍ ഉണ്ടാക്കിയ മിടുക്കരാണ് നമ്മള്‍.
UAE എന്ന് പറഞ്ഞാല്‍ പലര്‍ക്കും അറിയില്ല. എന്നാലോ ദുബായ്, ഷാര്‍ജ്ജ, അബുദാബി ഈ പേരുകള്‍ എല്ലാവര്‍ക്കും ഇപ്പോള്‍ സുപരിചിതമായിരിക്കും. നമ്മുടെ കേരളത്തിന്‍റെ ഇരട്ടി വലുപ്പം മാത്രം വരുന്ന, ഏകദേശം 78,700 കിലോമീറ്റര്‍ സ്ക്വയര്‍ വിസ്തൃതിയുള്ള ഒരു കൊച്ചു രാജ്യമാണ് UAE. അബുദാബി, അജ്മാന്‍, ദുബായ്, ഫുജൈറാ, റാസല്‍ഖൈമ, ഷാര്‍ജ്ജ, ഉമല്ഖൊയിന്‍ എന്നിങനെ 7 എമിറേറ്റുകള്‍ ഉള്‍പെടുന്ന ഒരു ഫെഡറേഷന്‍. വിസ്തൃതിയില്‍ കേരളത്തിന്‍റെ ഇരട്ടി ഉണ്ടെങ്കിലും ജനവാസപ്രദേശം കേരളത്തിന്‍റെ അത്രേം വരില്ല. എറിയ പങ്കും വിജനമായ മരുഭൂമിയാണ്.
7 എമിറേറ്റുകളില്‍ അബുദാബിയാണ് വിസ്തൃതിയില്‍ ഏറ്റവും വലുത്. ഏകദേശം 67340 കിലോമീറ്റര്‍ സ്ക്വയര്‍. മൊത്തം വിസ്തൃതിയുടെ മുക്കാല്‍ ഭാഗവും അബുദാബി എമിറേറ്റില്‍ ഉള്‍പ്പെടുന്നു. UAEടെ തലസ്ഥാന നഗരവും അബുദാബി തന്നെയാണ്. UAEലെ ഏറ്റവും വലിയ സിറ്റിയ്യായ ദുബായിടെ വിസ്തൃതി ഏകദേശം 4114 കിലോമീറ്റര്‍ സ്ക്വയറെ വരൂ. ഏറ്റവും ചെറിയ എമിറേറ്റ് അജ്മാനാണ്. വിസ്തൃതി ഏകദേശം 260 കിലോമീറ്റര്‍ സ്ക്വയര്‍. ഷാര്‍ജ്ജയാണ് വിസ്തൃതിയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്ത് ഏകദേശം 2590 കിലോമീറ്റര്‍ സ്ക്വയര്‍. റാസല്‍ഖൈമ 1683 കിലോമീറ്റര്‍ സ്ക്വയര്‍, ഫുജൈറാ 1450 കിലോമീറ്റര്‍ സ്ക്വയര്‍, ഉമല്ഖൊയിന്‍ 777 കിലോമീറ്റര്‍ സ്ക്വയര്‍ എന്നിങനെ പോകുന്നു കണക്കുകള്‍.
2007ലെ സ്ഥിതിവിവര കണക്കുകള്‍ അനുസരിച്ച് UAEലെ മൊത്തം ജനസംഖ്യ 44,80,000 ആണ്. അതില്‍ 8,64,000 മാത്രേ ഇവിടുത്തെ ജനങള്‍ ഉള്ളു. 36,16,000 ജനങളും ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളാണ്. UAEടെ പകുതി മാത്രം വിസ്തൃതിയുള്ള കേരളത്തിലെ ജനസംഖ്യ 3,18,38,619 ആണ്.
2009, മാർച്ച് 3, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
4 അഭിപ്രായങ്ങൾ:
അപ്പൊ .. ഗള്‍ഫ് എതു രാജ്യത്താ??
‘2007ലെ സ്ഥിതിവിവര കണക്കുകള്‍ അനുസരിച്ച് UAEലെ മൊത്തം ജനസംഖ്യ 44,80,000 ആണ്.
UAEടെ പകുതി മാത്രം വിസ്തൃതിയുള്ള കേരളത്തിലെ ജനസംഖ്യ 3,18,38,619 ആണ്.‘
-അപ്പോ ഇനീം പോരട്ടെ നാട്ടീന്ന് കുറേപ്പേര്‍, അല്ലേ പ്രിയ?
ആകെ കണ്ഫൂഷ്യന്‍ ആയി.. ദുബായിയോ യു എ ഇ യോ വലുത് ?
information kollaam
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ