മഴക്കാലം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മഴക്കാലം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ഓഗസ്റ്റ് 26, ബുധനാഴ്‌ച

മണ്മറിഞുകൊണ്ടിരിക്കുന്ന പൂക്കള്‍..

ഓര്‍മ്മയുണ്ടൊ ഈ പൂക്കള്‍... മുന്‍പൊക്കെ നമ്മുടെ വീട്ടു മുറ്റങളില്‍ സുലഭമായി കാണാറുള്ള ഈ പൂക്കള്‍ ഇപ്പോള്‍ കാണണമെങ്കില്‍ ഉള്‍നാടന്‍ ഗ്രാമങളില്‍ പോകണം.



കോളാബി പൂക്കള്‍


ചെബക പൂ


ഈ പൂവിന്റെ പേര് എനിക്കു അറിയില്ലാട്ടോ. ഓണക്കാലത്തു മത്രേ ഈ പൂക്കള്‍ ഉണ്ടാകാറുള്ളു. ത്രിക്കാക്കരയപ്പന്‍മ്മെ വെക്കാന്‍ ഈ പൂ ആണു എടുക്കാറ്.


കാശിതുബ പൂ


റോസാപൂ


4 മണിപൂ



കാശിതുബ പൂ


സീനിയ


മൊസാന്ത


തെച്ചി പൂ


ശവംനാറി പൂ


ചെബരത്തി


ചെബരത്തി


മാങനാറി പൂ.


രാവിലെ വെയില്‍ വന്നതിനു ശേഷം പൂ വിരുയുന്നതു കൊണ്ടാണു തോന്നണു ഈ പൂവിനെ 10 മണിയന്‍ എന്നു വിളിക്കുന്നതു


ഇതും ഒരു 10 മണിയന്‍ ആണു


10 മണിയന്‍ ഈ മോഡലും ഉണ്ട്.



മുക്കുറ്റി


ഇതും ഒരു തെച്ചിയാണു.


സൂചി ചെബരത്തി


ഈ പൂവിനെ ഞങള്‍ കമ്മല്‍ പൂ എന്നാണു വിള്ളിക്കാറ്. ചിലര്‍ നക്ഷത്ര പൂ എന്നും വിളിക്കുന്ന കേട്ടിട്ടുണ്ടു.

2009 ജൂൺ 8, തിങ്കളാഴ്‌ച

വെള്ളപൊക്കം

ഒരു രണ്ടു മൂന്നു ദിവസം നല്ല മഴ പെയ്താല്‍ അടുത്തുള്ള തോട് നിറഞ്ഞു കവിഞ്ഞു ഞങളുടെ വീടിന്‍റെ പടി വരെ വെള്ളം കയറും. ഞങളുടെ പറമ്പ് മണ്ണിട്ട്‌ നല്ലവണ്ണം ഉയര്‍ത്തിയിരുന്നതിനാല്‍ വഴിയില്‍ നിന്ന് വെള്ളം വീട്ടിലോട്ടു കയറാറില്ല. വഴിയിലും അടുത്ത വീടുകളിലും എല്ലാം വെള്ളം കയറും. ചില വീടുകളിലെ കിണറും വെള്ളം മൂടിയിട്ടുണ്ടാകും. ഞങള്‍ക്ക് വീടിന്‍റെ പുറകിലത്തെ വീട്ടു പറമ്പിലൂടെ കടന്നാല്‍ മറുഭാഗത്തെ റോഡിലെത്താം. അതുകൊണ്ട് തന്നെ വെള്ളപൊക്കം ഞങള്‍ക്ക് ഒരു പ്രശ്നമാകാറില്ല. എങ്കിലും വെള്ളപൊക്കം വന്നാല്‍ ഞാന്‍ സ്കൂളില്‍ പോകില്ല. ഉമ്മറത്തിരുന്നു വെള്ളം കയറി വീട് ഒഴിഞ്ഞു പോകുന്നവരോട് കാര്യം അന്ന്വേഷിക്കണ്ടേ. കുറെ പേര്‍ ദുരിധാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടാകും. പാടത്തിനടുത്തുള്ള വീടുകളിലേക്ക് പോകാന്‍ വഞ്ചിയും ഉണ്ടാകും. പ്രായമായവരെ കസ്സേരയില്‍ എടുത്തും കിടപ്പിലയവരെ കട്ടിലോടെ പൊക്കിയും കൊണ്ട് പോകുന്ന കാണാം. പശുക്കള്‍, ആടുകള്‍, കോഴികള്‍ തുടങ്ങി വളര്‍ത്തു മൃഗങ്ങളെയും വെള്ളത്തിലൂടെ എടുത്തോണ്ട് പോകും. അടുത്തുള്ള ബാലവാടിയിലാണ് ആളുകളെ താമസിപ്പിക്കുക. പത്രക്കാരും ചില രാഷ്ട്രീയക്കാരും വരും വെള്ളപൊക്കം നേരിട്ടുകണ്ട് ഖേദം അറിയിക്കാന്‍. തൊട്ടടുത്തുള്ള രണ്ടു മൂന്നു വീട്ടുകാര്‍ ഞങളുടെ വീട്ടിലേക്കു വരും താമസത്തിന്. അടുത്ത വീട്ടുകാരുടെ പശുക്കള്‍ക്ക് വേണ്ടി ഞങളുടെ പറമ്പില്‍ താല്‍ക്കാലിക ഷെഡ്‌ കെട്ടും. വൈകുന്നേരം ആയാല്‍ പാമ്പുകള്‍ കരക്ക്‌ കയറി കിടക്കാന്‍ തുടങ്ങും. രാവില്‍ എണീക്കുമ്പോഴും ചവിട്ടു പടിയിലും മുറ്റത്തും നീര്‍ക്കോലി പാമ്പുകള്‍ ചുരുണ്ടു കിടക്കുന്നത് കാണാം. ഈ ഒരു കാര്യം മാത്രേ എനിക്ക് പിടിക്കാത്തതായി ഉണ്ടായിരുന്നുള്ളു.

എല്ലാരും വെള്ളം വേഗം ഇറങ്ങണേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കും ഞാനൊഴിച്ച്‌. എനിക്ക് വെള്ളപൊക്കം ഓണം, വിഷു പോലെ ഒരു ആഘോഷമായിരുന്നു.'എവിടുന്നൊക്കെ ഒലിച്ചു വന്ന എന്തൊക്കെ അഴുക്കുള്ള വെള്ളമയിരിക്കുംന്നു അറിയോ. വല്ല അസുഖവും വരും' എന്ന ഉറച്ച വിശ്വാസത്തില്‍ നില്‍ക്കുന്ന അമ്മയുടെ കൈയും കാലും പിടിച്ചാണ് വെള്ളത്തില്‍ കളിയ്ക്കാന്‍ അനുവാദം ഒരുവിധത്തില്‍ ഒപ്പിചെടുക്കുക.അതുകഴിഞ്ഞ് ജലദോഷം എങ്ങാനും വന്നാല്‍ പിന്നെ തീര്‍ന്നു കഥ. അടുത്ത വീട്ടിലെ കുട്ടികളുമായി ചേര്‍ന്ന് തോര്‍ത്തുമുണ്ടോണ്ട് മീന്‍ പിടിച്ചു കുപ്പികളിലാക്കും. തുപ്പലം കൊത്തി മീനിനെ മാത്രേ ഞങള്‍ക്ക് കിട്ടാറുള്ളൂ. വലിയ ചേട്ടന്മാര്‍ പാടത്തിനടുത്തു പോയി മീന്‍ പോയി പിടിക്കും. അവര്‍ക്ക് ബ്രാലിനേയും മുശിയെയും ഒക്കെ കിട്ടും. പിന്നെ കടലാസ് വഞ്ചി ഉണ്ടാക്കി കളിക്കും. തിരിച്ചറിയാനായി കൊടിയൊക്കെ വെച്ചാണ്‌ വിടുക. ആരുടെ വഞ്ചി ആണ് അവസാനം മുങുന്നത്, കൂടുതല്‍ ദൂരം പോകുന്നത് എന്നൊക്കെ നോക്കും. ഇപ്പോ ഒരു സംശയം വഞ്ചി ഉണ്ടാക്കണത് എങ്ങനെയാന്ന് മറന്നു പോയൊന്നു. ഇന്നു എന്തായാലും ഒരെണ്ണം ഉണ്ടാക്കി നോക്കണം.

എനിക്ക് വെള്ളപൊക്കം ആഘോഷമായിരുന്നു എങ്കില്‍ അത് അനുഭവിക്കുന്നവര്‍ക്ക് ദുരിതമായിരുന്നു. വെള്ളം ഇറങ്ങിയാല്‍ വീടിനുള്ളില്‍ മൊത്തം തേരട്ടയും പാമ്പും ആയിരിക്കും. വീടിന്‍റെ ചുമരുകളും നിലവും നാശമാകും. എല്ലാം ആദ്യം മുതല്‍ വൃത്തിയാക്കി അടുക്കി പെറുക്കി വരാന്‍ ദിവസങ്ങള്‍ എടുക്കും. വീട്ടിലെ പലചരക്ക് സാധനങ്ങള്‍ മുതല്‍ ഫര്‍ണിച്ചറുകള് വരെ കേടുവന്നിട്ടുണ്ടാകും.വെള്ളപൊക്ക ദുരിതാശ്വാസത്തിന്‍റെ പേരില്‍ അവര്‍ക്ക് ആകെ 2 kg അരി കൊടുക്കും പഞ്ചായത്തീന്നു.

വലിയ വെള്ളപൊക്കം ഒക്കെ വന്നാല്‍ സ്കൂളും 2 ദിവസത്തേക്ക് അവധി നല്‍കും. ഞങളുടെ സ്കൂളില്‍ അവിടെ അടുത്ത പ്രദേശങളില് വെളളം കയറിയ വീടുകളിലെ ആളുകളെ താമസിപ്പിക്കും.അതുകൊണ്ടാണ് ഞങള്‍ക്ക് അവധി തരാറ്. ഇപ്പോ അങ്ങനെ അവധി കൊടുക്കാറുണ്ടോ എന്തോ?നാട്ടില്‍ ചെന്നാലും ഇനി അങ്ങനെയൊരു വെള്ളപൊക്കം കാണാന്‍ കഴിയില്ല. തൃശൂര്‍ ടൌണിലെ പതിനൊന്നാം നിലയിലെ ഫ്ലാറ്റിലിരുന്നാല്‍ എന്ത് മഴ? എന്ത് വെള്ളപൊക്കം? എന്ത് കടലാസ് വഞ്ചി? ബാത്ത് ടബില്‍ വഞ്ചി ഉണ്ടാക്കി കളിക്കണ്ടി വരും.ഇനി എല്ലാം ഓര്‍മ്മകള്‍ മാത്രം.........

2009 ഫെബ്രുവരി 18, ബുധനാഴ്‌ച

തവള പിടുത്തക്കാര്‍ !!!!!!

പാടത്തേക്കു കുറച്ചു ദൂരം പോകണം എങ്കിലും ഇടക്ക് വേറെ വീടുകള്‍ ഒന്നും ഇല്ലാത്തതു കൊണ്ടു മഴക്കാലമായാല്‍ തവളകളുടെ 'പോക്രാം പോക്രാം' കരച്ചില്‍ ഉമ്മ്രത്തിരുന്നാല്‍ കേള്‍ക്കാമായിരുന്നു. രാത്രി കാലങ്ങളില്‍ പെട്രോമാക്സും, ചാക്കും കൊണ്ടു മൂന്നാലു ആളുകള്‍ പാടത്തേക്കു പോകുന്നത് കാണാം. അവര്‍ ഭക്ഷണം കഴിക്കാത്ത വികൃതി കുട്ടികളെ പിടിക്കാന്‍ പാടത്തിനപ്പുറമുള്ള തോട് കടന്നു പോവുകയാണ് എന്നയിരുന്നു ചെറുപത്തില്‍ അമ്മ എന്നെ പറഞ്ഞു വിശ്വസിപ്പീച്ചിരുന്നത്. അവരാണത്രേ കുട്ടികളെ കണ്ണ് കുത്തി പൊട്ടിച്ചും കൈയും കാലും ഒടിച്ചും ഭിക്ഷക്കിരുത്തുന്നത്. പിന്നെ പിന്നെ കുട്ടികളെ പിടുത്തക്കാരുടെ പെട്രൊമാക്സിന്‍റെ വെളിച്ചം ദൂരത്തുനിന്നു കാണുമ്പോഴേക്കും ഞാന്‍ അമ്മയുടെ പുറകില്‍ ഒളിക്കുമായിരുന്നു.

കുട്ടികളെയല്ല അവര്‍ തവളയെ പിടിക്കാനാണ് രാത്രി കാലങ്ങളില്‍ മഴയും ഇരുട്ടും പാബുകളെയും വകവെക്കാതെ പോകുന്നത് എന്ന് മനസ്സില്ലാകുന്ന പ്രായമായപോള്‍ പിന്നെ അതെന്തിനു? എന്നായി എന്‍റെ അടുത്ത സംശയം. പലരും പലതും പറഞ്ഞു. ഷാപ്പില്‍ കറി വെക്കാനാണ്, തവളയുടെ കാല് പൊരിച്ചു കഴിച്ചാല്‍ വേഗത്തില്‍ ഓടാനും ചാടാനും പറ്റും അതുകൊണ്ട് കള്ളന്‍മാര്‍ മേടിച്ചു കഴിക്കും, കോളേജില്‍ വില്‍ക്കാനാണ് കുട്ടികള്ക്കു പഠിക്കാന്‍, തുടങ്ങി പലതും. വാസ്തവത്തില്‍ എന്തിനായിരിക്കും അവര്‍ മഴയത്ത് ഇരുട്ടിനെയും ക്ഷുദ്ര ജീവികളെയും അവഗണിച്ച് ഇത്ര കഷ്ടപ്പെട്ട് ആ പാവം തവളകളെ പിടിച്ചിരുന്നത്???